play-sharp-fill
പത്തനംതിട്ടയിൽ വീണ്ടും തെരുവുനായയുടെ ആക്രമണം; ഏഴുപേർക്ക് കടിയേറ്റു; ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി

പത്തനംതിട്ടയിൽ വീണ്ടും തെരുവുനായയുടെ ആക്രമണം; ഏഴുപേർക്ക് കടിയേറ്റു; ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി

പത്തനംതിട്ട: നഗരത്തിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. ഏഴ് പേർക്ക്കടിയേറ്റു. പ്രെെവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തു വച്ചാണ് തെരുവുനായ യാത്രക്കാരെ ആക്രമിച്ചത്. കടിയേറ്റവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി . ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഈ വർഷം ഇതുവരെ രണ്ട് ലക്ഷത്തിലേറെ പേ‌ർക്ക് നായയുടെ കടിയേറ്റെന്നാണ് കണക്ക്. അതേസമയം, സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നടപ്പാക്കിയ എ.ബി.സി പദ്ധതി ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല. പ്ലാൻ ഫണ്ടിൽ നിന്നാണ് വന്ധ്യംകരണ പദ്ധതിക്കുള്ള തുക അനുവദിച്ചിരിക്കുന്നത്. ഹെൽത്ത് വിഭാഗവും പരിയാരം വെറ്ററിനറി വിഭാഗവും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

നായശല്യം നിയന്ത്രിക്കാനുള്ള നഗരസഭയുടെ പദ്ധതികളും ജനങ്ങളുടെ മാലിന്യ നിക്ഷേപം നിയന്ത്രിക്കാനുള്ള നടപടികളും കാര്യമായി ഫലം കാണുന്നില്ല. നിരവധി തവണ പരാതികൾ നൽകിയിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല. ഇതിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group