നായയുടെ അഴുകിയ ജഡം കാറിൽ പഴയന്നൂര്‍ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു; ആവശ്യം കേട്ട് പോലീസിന്റെ കണ്ണുതള്ളി; പിന്നാലെ കേസെടുത്ത് പോലീസ്

Spread the love

തൃശൂര്‍: അഴുകി ദുര്‍ഗന്ധം വമിക്കുന്ന തെരുവുനായയുടെ ജഡവുമായി പോലീസ് സ്റ്റേഷനിൽ എത്തി.
തെരുവുനായ ചത്തതിന്റെ കാരണം അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യവും.

അഴുകി ദുര്‍ഗന്ധം വമിക്കുന്ന നായയുടെ ജഡം സ്വന്തം കാറില്‍ കയറ്റി കൊണ്ടുവന്ന മായന്നൂര്‍ ലക്ഷ്മി നിവാസില്‍ ഉണ്ണിക്കൃഷ്ണനെ(70)തിരേയാണ് പഴയന്നൂര്‍ പൊലീസ് സ്റ്റേഷൻ ഇന്‍സ്‌പെക്ടര്‍ കെഎ മുഹമ്മദ് ബഷീര്‍ കേസെടുത്തത്.

കാറിന്റെ ഡിക്കിയില്‍ നായയുടെ ജഡവുമായി സ്റ്റേഷനിലെത്തുകയായിരുന്നു. അഴുകി ദുര്‍ഗന്ധം വമിക്കുന്ന തരത്തില്‍ വായയില്‍ നിന്ന് നുരയും പതയും വരുന്നത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് പൊലീസ് മൃഗ ഡോക്ടറെ വരുത്തി പരിശോധിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നായ ചത്തതാണെന്നും അഴുകി ദുര്‍ഗന്ധം വരുന്ന നിലയിലാണെന്നും സാംക്രമികരോഗങ്ങള്‍ വരുന്നതിന് സാധ്യതയുള്ളതായും അറിയിച്ചു. അറിഞ്ഞുകൊണ്ട് മനുഷ്യജീവന് അപകടകരമായ നിലയില്‍ പകര്‍ച്ചവ്യാധിയുണ്ടാക്കാന്‍ ഇടയാകും വിധം പ്രവര്‍ത്തിച്ചതിനാണ് മൃഗസ്‌നേഹിയായ ഉണ്ണികൃഷ്ണനെതിരെ കേസെടുത്തിരിക്കുന്നത്.