
പത്തനംതിട്ട: ജില്ലയിലെ കൊടുമണ്ണിൽ തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിൽ എൽ.കെ.ജി വിദ്യാർത്ഥികളായ ഇരട്ട സഹോദരങ്ങൾക്ക് പരിക്കേറ്റു.
കൊടുമൺ സ്വദേശികളായ വിവേക്, വിവേകി എന്നിവർക്കാണ് നായയുടെ കടിയേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
വീടിന് സമീപത്തെത്തിയ കുട്ടികളെ തെരുവുനായ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. വിവേകിന്റെ മുഖത്താണ് നായയുടെ കടിയേറ്റത്. ആക്രമണത്തിൽ വിവേകിക്കും പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നായയെ തുരത്തി ഇവരെ രക്ഷപ്പെടുത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. എന്നാൽ വിവേകിന്റെ പരിക്ക് ഗൗരവകരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കൊടുമൺ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ ഉടൻ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



