കൊല്ലം ശാസ്താംകോട്ടയിൽ തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ കേസ്

Spread the love

കൊല്ലം: തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പോലീസ് കേസെടുത്തു. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. പടിഞ്ഞാറേകല്ലട പഞ്ചായത്ത്, കാരാളിമുക്ക് ടൗണ്‍ വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രനെതിരെയാണ് ശാസ്താംകോട്ട പോലീസ് കേസെടുത്തത്.

video
play-sharp-fill

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആറുപേരെ ആക്രമിച്ച തെരുവ് നായയെ സ്ഥാനാർഥിയും പ്രവർത്തകരും ചേർന്ന് തിരച്ചില്‍ നടത്തി കണ്ടെത്തി. പിടികൂടാനുള്ള ശ്രമത്തിനിടെ നായ ആക്രമിച്ചെന്നും അടിയേറ്റ് നായ ചത്തെന്നും സുരേഷ് ചന്ദ്രൻ പറയുന്നു. ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്നും അധികൃതർ ഇടപെടാത്ത സാഹചര്യത്തിലുമാണ് തെരുവുനായയെ പിടികൂടാൻ ശ്രമിച്ചതെന്നും സ്ഥാനാർഥി പറഞ്ഞു.