
സ്വന്തം ലേഖകൻ
കുറവിലങ്ങാട്: എംസി റോഡില്‍ പള്ളിക്കവലയ്ക്കുസമീപം നടപ്പാതയോട് ചേര്‍ന്നുള്ള ഓട തെരുവ് നായയുടെ ലേബര്‍ റൂം. പെറ്റുകിടക്കുന്ന നായ തെരുവിലിറങ്ങി ഓരോ ദിവസും കാല്‍നടയാത്രക്കാരെ അക്രമിക്കുകയാണ്.
ഒരാഴ്ചയ്ക്കുള്ളില്‍ പതിനഞ്ച് പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.
ഇന്നലെ മാത്രം രണ്ട് പേരെ നായ അക്രമിച്ചു. ഒന്നാം ക്ലാസ് വിദ്യാര്‍ഥിക്കും പൊതുപ്രവര്‍ത്തകനുമാണ് ഇന്നലെ നായയുടെ കടിയേറ്റത്. ബിഎസ്‌എൻഎല്‍ ഓഫീസിന് സമീപമുള്ള ഓടയിലാണ് തെരുവ് നായയും കുഞ്ഞുങ്ങളും വാസം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെരുവു നായക്കൂട്ടം ആടിനെ കടിച്ചുകൊന്നു
കുറവിലങ്ങാട് ടൗണില്‍ കാല്‍നടയാത്രക്കാരെ തെരുവു നായ അക്രമിക്കുന്നതിനിടയില്‍ കോഴായില്‍ തെരുവുനായക്കൂട്ടം ആടിനെ കടിച്ചുകൊന്നു. കൂട്ടില്‍ കെട്ടിയിരുന്ന ആടിനെയാണ് തെരുവ് നായസംഘം കടിച്ചുകീറിയത്. ആളോത്ത് മേരി ജോസഫിന്‍റേതായിരുന്നു ചത്ത ആട്. ഇതിനൊപ്പം പുരയിടത്തില്‍ കെട്ടിയിരുന്ന ആടിന് നേരേയും നായക്കൂട്ടത്തിന്‍റെ ആക്രണമുണ്ടായി. വീട്ടുകാര്‍ ഓടിയെത്തിയതിനാല്‍ ആടിനെ ഉപേക്ഷിച്ച് നായക്കൂട്ടം കടന്നുകളഞ്ഞു. ആശാരിപറമ്ബില്‍ ടോമിയുടെ ആടിനെയാണ് കടിച്ച് പരിക്കേല്‍പ്പിച്ചത്.
നായയെ പിടികൂടി
കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തിയ തെരുവ് നായയെ ഒടുവില്‍ പിടികൂടി. എറണാകുളത്തുനിന്നെത്തിയ പ്രത്യേകസംഘമാണ് നായയെ കുരുക്കെറിഞ്ഞ് പിടികൂടിയത്.
തദ്ദേശവാസികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടത്തിയ പരിശ്രമങ്ങള്‍ വിജയിക്കാത്ത സാഹചര്യത്തിലാണ് എറണാകുളത്തുനിന്ന് പ്രത്യേകപരിശീലനം നേടിയിട്ടുള്ളയാളെ ഏര്‍പ്പാടാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മിനി മത്തായി പറഞ്ഞു.



