ആക്രമിക്കാൻ പാഞ്ഞടുത്ത് തെരുവുനായ; നിലവിളിച്ച കുട്ടിയ്ക്ക് രക്ഷകനായി അയൽവാസി; പതിവായി തെരുവു നായ ശല്യമുള്ള മേഖലയാണിതെന്ന് നാട്ടുകാര്‍

Spread the love

സ്വന്തം ലേഖകൻ

തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടിയിൽ വിദ്യാർത്ഥിയെ ഓടിച്ച്‌ കടിക്കാൻ തെരുവ്‌ നായയുടെ ശ്രമം. കുട്ടിയുടെ നിലവിളി ശബ്ദം കേട്ട്‌ തൊട്ടടുത്ത വീട്ടിലുള്ളയാൾ എത്തി നായയെ ഓടിച്ച് കുട്ടിയെ രക്ഷിക്കുകയായിരുന്നു.

ചെറിയ വഴിയിലൂടെ നടന്നുവരികയായിരുന്ന കുട്ടിയെ തെരുവ് നായ തുരത്തുന്നതും കുട്ടി നിലവിളിച്ചുകൊണ്ട് സമീപത്തെ വീടിലേക്ക് കയറാന്‍ ശ്രമിക്കുന്നതും വീട്ടിലുണ്ടായിരുന്ന ആള്‍ നായയെ തുരത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിവായി തെരുവു നായ ശല്യമുള്ള മേഖലയാണ് ഇവിടെമെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാവിലെ മദ്രസയില്‍ നിന്ന് മടങ്ങി വന്ന കുട്ടിയാണ് തെരുവുനായയുടെ മുന്നില്‍പ്പെട്ടത്.

കൃത്യ സമയത്ത് വീട്ടുള്ളയാള്‍ പുറത്ത് വന്നിരുന്നില്ലെങ്കില്‍ കുട്ടിക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കാനുള്ള സാധ്യത ഏറെയെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്നിട്ടുള്ളത്.

സമാനമായ നിലയില്‍ മലപ്പുറം നിലമ്പൂർ റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും തെരുവ്നായ ശല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്. ടിക്കറ്റ് കൗണ്ടറിന് സമീപത്തും പ്ലാറ്റ്ഫോമിലും തെരുവ് നായകൾ യാത്രക്കാർക്ക് ഭീഷണിയാവുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. യാത്രക്കാർ ടിക്കെറ്റെടുക്കാൻ കാത്തിരിക്കുന്ന സ്ഥലത്ത് തെരുവ് നായകളുടെ വിഹാര കേന്ദ്രമാകുന്നത് നിലമ്പൂർ റെയിൽവേ സ്റ്റേഷനിലെ പതിവ് കാഴ്ചയാണ്.