കി​ളി​മാ​നൂരിലെ പോ​ങ്ങ​നാ​ട്ട്​ ക​വ​ലയിൽ തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷം; വി​ദ്യാ​ർത്ഥി​ക​ളും വ​ഴി​യാ​ത്ര​ക്കാ​രും ഭീ​തി​യു​ടെ നി​ഴ​ലി​ൽ, അ​ന​ധി​കൃ​ത കോ​ഴി​ക്ക​ട​ക​ൾ നായ്ക്കളുടെ വിഹാരകേന്ദ്രം, ര​ക്ഷി​താ​ക്ക​ളും സ്കൂ​ൾ അ​ധി​കൃ​ത​രും പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ അധികൃതർ

കി​ളി​മാ​നൂരിലെ പോ​ങ്ങ​നാ​ട്ട്​ ക​വ​ലയിൽ തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷം; വി​ദ്യാ​ർത്ഥി​ക​ളും വ​ഴി​യാ​ത്ര​ക്കാ​രും ഭീ​തി​യു​ടെ നി​ഴ​ലി​ൽ, അ​ന​ധി​കൃ​ത കോ​ഴി​ക്ക​ട​ക​ൾ നായ്ക്കളുടെ വിഹാരകേന്ദ്രം, ര​ക്ഷി​താ​ക്ക​ളും സ്കൂ​ൾ അ​ധി​കൃ​ത​രും പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ അധികൃതർ

കി​ളി​മാ​നൂ​ർ: കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പോ​ങ്ങ​നാ​ട്ട്​ ക​വ​ലയിൽ തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷം. വി​ദ്യാ​ർത്ഥി​ക​ളും വ​ഴി​യാ​ത്ര​ക്കാ​രും ഭീ​തി​യു​ടെ നി​ഴ​ലി​ലാണ്.

ഒ​രു കൂട്ടം നാ​യ്ക്ക​ളാ​ണ് രാ​പ്പകലില്ലാതെ ടൗ​ണി​ൽ വി​ഹ​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ യു.​പി സ്കൂൾ, ഹൈ​സ്കൂ​ൾ എന്നിവ ടൗ​ണി​നോ​ട് ചേ​ർ​ന്നാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ക​ല്ല​മ്പ​ലം, പ​ള്ളി​ക്ക​ൽ, കി​ളി​മാ​നൂ​ർ, ത​ട്ട​ത്തു​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ടൗ​ണി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ലും എ.​ടി.​എം കൗ​ണ്ട​റു​ക​ൾ​ക്കു​മു​ന്നി​ലു​മാ​യി ത​മ്പ​ടി​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യും ഓ​ടി​യ​ടു​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒ​ന്നി​ലേ​റെ പാ​ര​ല​ൽ കോ​ളേജു​ക​ളും ആ​ശു​പ​ത്രി​ക​ളും ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ചു​ണ്ട്. ഭീതിയോടെയാണ് ജനങ്ങൾ ഇ​വി​ടെത്തുന്നത്.

ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത കോ​ഴി​ക്ക​ട​ക​ൾ​ക്ക് സ​മീ​പ​ത്ത്​ തെ​രു​വു​നാ​യ്ക്ക​ൾ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നെ​ങ്കി​ലും ഇ​വ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​യി​ട്ടി​ല്ല.

തെ​രു​വു​നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ​യും സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ​യും ആ​വ​ശ്യം.