
കടുത്തുരുത്തി: ആപ്പാഞ്ചിറ പോളിടെക്‌നിക്ക് കോളജിനു സമീപം തെരുവുനായ ആക്രമണം. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
പോളിടെക്‌നിക്ക് ജീവനക്കാരനും മുക്കം സ്വദേശിക്കുമാണ് നായയുടെ കടിയേറ്റത്. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം.
പോളിടെക്നിക്ക് കോളജിനു സമീപത്ത് നില്‍ക്കുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെയും തങ്കപ്പൻ എന്ന ആളെയും നായ ഓടിവന്ന് കടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓടിപ്പോയ നായ, വഴിയിലുണ്ടായിരുന്ന മറ്റ് നായകളെ കടിച്ചെന്നാണ് വിവരം. ഇപ്പോഴും നായയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. ആക്രമണത്തില്‍ പരിക്കേറ്റ രണ്ടുപേരെയും വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.