ഇളങ്ങുളം: രണ്ടാം മൈലില്‍ തെരുവുനാശല്യം രൂക്ഷമാകുന്നതായി പരാതി. പൊന്‍കുന്നം- പാലാ സംസ്‌ഥാന പാതയിലെ ബസ് കാത്തിരിപ്പ് കേന്ദ്രമിപ്പോൾ നായകളുടെ വാസസ്ഥലമായി മാറിയിരിക്കുകയാണ്.
തെരുവ് നായകളുടെ ശല്യം മൂലം പൊതുജനങ്ങൾക്ക് വഴി നടക്കാൻ പോലും പറ്റാത്ത അവസ്‌ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. കൂടാതെ നായകൾ ആളുകള്‍ക്ക് നേരെ കുരച്ച് കൊണ്ട് പാഞ്ഞടുക്കുന്നതും ആക്രമണപരമായ സമീപനം കാണിക്കുന്നതും ഇവിടെ പതിവ് സംഭവമാണ്. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ആളുകള്‍ക്ക് പ്രവേശിക്കാന്‍ പോലും കഴിയുന്നില്ല.
ചെറിയ കുട്ടികൾ അടക്കം ഭയന്ന് നിൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. തെരുവ് നായ ശല്യത്തിനെതിരെ ആവശ്യമായ നടപടി സ്വീകരിച്ച് പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group