എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

Spread the love

കൊച്ചി: എറണാകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥിയെ തെരുവ് നായ കടിച്ചു. കടുങ്ങല്ലൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ജനകീയ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശ്രീകുമാര്‍ മുല്ലേപ്പിളളിയെയാണ് നായ കടിച്ചത്.

video
play-sharp-fill

വെളളിയാഴ്ച്ചയായിരുന്നു സംഭവം. കിഴക്കേ കടുങ്ങല്ലര്‍ ടെമ്പില്‍ കനാല്‍ റോഡിലൂടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം മാതൃകാ ബാലറ്റ് വിതരണം നടത്തുകയായിരുന്നു. അതിനിടെ ഓടിവന്ന തെരുവ് നായ സ്ഥാനാര്‍ത്ഥിയുടെ കാലില്‍ കടിക്കുകയായിരുന്നു. ശ്രീകുമാറിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.