video
play-sharp-fill

ശ്രീമൂല കേരള പട്ടാര്യ സമാജത്തിന്റെ വനിതാ വിഭാഗമായ സ്ത്രീ ശക്തി ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ വൈക്കത്ത് ബോധവൽക്കരണ ക്ലാസ് നടത്തി.

ശ്രീമൂല കേരള പട്ടാര്യ സമാജത്തിന്റെ വനിതാ വിഭാഗമായ സ്ത്രീ ശക്തി ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ വൈക്കത്ത് ബോധവൽക്കരണ ക്ലാസ് നടത്തി.

Spread the love

വൈക്കം: മറവൻതുരുത്ത് കുലശേഖരമംഗലം ശ്രീമൂല കേരള പട്ടാര്യ സമാജത്തിന്റെ വനിതാ വിഭാഗമായ സ്ത്രീ ശക്തി ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി.

എസ് എം കെ പി സമാജം പ്രസിഡൻ്റ് ജി. ജയചന്ദ്രൻ്റെ അധ്യക്ഷതയിൽ നടന്ന ലഹരി ബോധവത്കരണ ക്ലാസ് മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.പ്രീതി ഉദ്ഘാടനം ചെയ്തു.

വൈക്കം ഐസി ഡി എസ് സൈക്കോ സോഷ്യൽ കൗൺസിലർ മുന്നുജോർജ് രക്ഷിതാക്കൾക്കായി ലഹരി ബോധവത്ക്കരണ ക്ലാസ് നയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറവൻതുരുത്ത് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ സീമബിനു, വാർഡ് മെമ്പർ മോഹൻ കെ. തോട്ടുപുറം,സ്ത്രീ ശക്തി ഗ്രൂപ്പ് സെക്രട്ടറി കെ.പ്രീത രാമചന്ദ്രൻ,

എസ് എം കെ പി സംസ്ഥാന വൈസ് പ്രസിഡൻറ് പി.പി. ബാബു, എസ് എം കെ പി സമാജം സെക്രട്ടറി വി.കെ.രാജപ്പൻപിള്ള, പി. ബാലകൃഷ്ണപിള്ള, സ്ത്രീ ശക്തി ഗ്രൂപ്പ് പ്രസിഡൻ്റ് ടി. ആർ.ഗിരിജ തുടങ്ങിയവർ പ്രസംഗിച്ചു.