
അമരാവതി: ആന്ധ്രാപ്രദേശില്‍ ഇനിമുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര. സംസ്ഥാനവ്യാപകമായി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചുകൊണ്ടുള്ള ‘സ്‌ത്രീശക്തി’ പദ്ധതി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രി പവൻ കല്യാണ്‍, ഐടി മന്ത്രി നരാ ലോകേഷ് എന്നിവർ സ്ത്രീകള്‍ക്കൊപ്പം ഉദ്ഘാടന യാത്രയില്‍ പങ്കെടുത്തു. ആന്ധ്രാപ്രദേശ് സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനാണ് (എപിഎസ്‌ആർടിസി) പദ്ധതി നടപ്പിലാക്കുന്നത്.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പൂജ്യം നിരക്കുള്ള പ്രത്യേക ടിക്കറ്റുകളാവും നല്‍കുക. റീഇംബേഴ്‌സ്‌മെന്റിനായി എപിഎസ്‌ആർടിസി ഈ ടിക്കറ്റുകള്‍ സർക്കാരിന് സമർപ്പിക്കും. ആന്ധ്രാപ്രദേശില്‍ താമസിക്കുന്നവർക്ക് മാത്രമാണ് സൗജന്യ ബസ് യാത്ര ലഭ്യമാവുക. തിരിച്ചറിയല്‍ രേഖ ബസ് കണ്ടക്‌ടറെ കാണിക്കണം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പില്‍ ടിഡിപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര. പ്രതിവർഷം 1942 കോടി രൂപയാണ് പദ്ധതി ചെലവായി കണക്കാക്കുന്നത്. അതേസമയം, പല്ലലെലുഗു, അള്‍ട്രാ പല്ലലെലുഗു, സിറ്റി ഓർഡിനറി, മെട്രോ എക്‌സ്‌പ്രസ്, എക്‌സ്‌പ്രസ് സർവീസുകള്‍ക്ക് മാത്രമാണ് സൗജന്യ യാത്ര ലഭ്യമാവുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നോണ്‍ സ്റ്റോപ്പ് സർവീസുകള്‍, അന്തർസംസ്ഥാന സർവീസുകള്‍, കോണ്‍ട്രാക്‌ട് കാരിയേജുകള്‍, ചാർട്ടേഡ് സർവീസുകള്‍, പാക്കേജ് ടൂറുകള്‍, സപ്‌തഗിരി എക്‌സ്‌പ്രസ്, അള്‍ട്രാ ഡീലക്‌സ്, സൂപ്പർ ലക്ഷ്വറി, സ്റ്റാർ ലൈനർ, എയർ
കണ്ടീഷൻഡ് ബസുകള്‍ എന്നിവയ്ക്ക് സൗജന്യ ബസ് യാത്ര ലഭ്യമാവുകയില്ല. നേരത്തെ തമിഴ്‌നാടും കർണാടകയും സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചുകൊണ്ടുള്ള പദ്ധതി നടപ്പിലാക്കിയിരുന്നു.