സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം;കിളിമാനൂരിൽ തെരുവുനായകള്‍ കൂട്ടത്തോടെ കുരച്ചെത്തി; ഒന്നാം ക്ലാസുകാരനെ വളഞ്ഞിട്ട് ആക്രമിച്ചു

Spread the love

തിരുവനന്തപുരം:കിളിമാനൂരിൽ സ്കൂൾ വളപ്പിൽ വെച്ച് ഒന്നാം ക്ലാസുകാരനെ തെരുവുനായ ആക്രമിച്ചു . കിളിമാനൂര്‍ ഗവ. എൽപിഎസിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി പ്രയാഗിനെയാണ് നാല് നായകൾ വളഞ്ഞിട്ട് ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

video
play-sharp-fill

കുട്ടിയെ ഓടിച്ച് തള്ളിയിട്ട ശേഷം ദേഹത്ത് കയറി നായകൾ ആക്രമിക്കുകയായിരുന്നു. സമീപത്തെ ഹയർസെക്കണ്ടറി സ്കൂളിലെ മുതി‌ർന്ന കുട്ടികളാണ് നായകളെ ഓടിച്ച് വിട്ട്, പ്രയാഗിനെ രക്ഷിച്ചത്.

ശരീരത്തിന്‍റെ പിൻഭാഗത്ത് മുറിവുകളേറ്റ കുട്ടിക്ക് കേശവപുരം സർക്കാർ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ നൽകി. മുറിവുകളേറ്റ കുട്ടിക്ക് പാരിപ്പള്ളി മെഡിക്കൽ കോളജിൽ കുത്തിവയ്പ്പ് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെയും സ്കൂൾ വളപ്പിൽ കുട്ടികളെ നായ കടിച്ചിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്തിനെ സമീപിച്ചിട്ടും നടപടി എടുത്തില്ലെന്നും കുട്ടിയുടെ അച്ഛൻ പ്രശാന്ത് പരാതിപ്പെട്ടു. സംഭവത്തില്‍ ഇടപെടൽ ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും പ്രശാന്ത് പരാതി നൽകിയിട്ടുണ്ട്