
സ്വന്തം ലേഖകന്‍
ബേക്കല്‍: തെരുവ് നായ്ക്കളുടെ ഭീഷണി നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി യാത്രയുടെ വീഡിയോ വൈറലാകുന്നു. ബേക്കല്‍ ഹദ്ദാദ് നഗറിലാണ് അകമ്പടി യാത്ര നടന്നത്.
13ഓളം വിദ്യാര്‍ഥികള്‍ മദ്രസയിലേക്ക് പോകുമ്പോള്‍ മുന്നില്‍ തോക്കുമായി നീങ്ങുകയാണ് രക്ഷിതാവ്. ഏതെങ്കിലും നായ ഓടിക്കാന്‍ എത്തിയാല്‍ തോക്കെടുത്ത് വെടിവെച്ച് കൊല്ലുമെന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്. എയര്‍ ഗണുമായാണ് ഇദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം ഒരുക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച രാവിലെ മദ്‌റസയിലേക്ക് പോകുകയായിരുന്ന ആറ് വയസ്സുകാരനായ വിദ്യാര്‍ഥിയെ പട്ടി കടിച്ചിരുന്നു. സിമന്റ് ലോഡ് ഇറക്കാന്‍ വന്ന ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് പട്ടിയെ അടിച്ചോടിക്കുകയായിരുന്നു. പിന്നാലെ അടിയേറ്റ നായ ചത്തുപോകുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് വീഡിയോ പുറത്തിവന്നത്. എന്നാല്‍ രക്ഷിതാവിനെതിരെ നിയമനടപടികള്‍ ഉണ്ടാകുമെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.



