നഗരത്തിലിറങ്ങിയാൽ കടി ഉറപ്പ്! തെരുവ് നായകളുടെ കോട്ടയായി കോട്ടയം ; ടി ബി റോഡിലെ തെരുവുനായയുടെ ആക്രമണത്തിന് ശേഷം കുര്യൻ ഉതുപ്പ് റോഡിലും നാഗമ്പടത്തും വീണ്ടും ആക്രമണം, നാലു വയസ്സുകാരൻ ഉൾപ്പെടെ 11 പേർക്ക് കടിയേറ്റു

Spread the love

കോട്ടയം : നഗരത്തിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. 4 വയസ്സുകാരൻ ഉൾപ്പെടെ 11 പേർക്ക് കടിയേറ്റു. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

ഇന്നലെ വൈകിട്ട് 7.30ന് കുര്യൻ ഉതുപ്പ് റോഡിലാണ് സംഭവം. പിന്നാലെ നാഗമ്പടം നെഹ്റു പാർക്കിനു സമീപം വച്ച് നായയെ പിടികൂടി സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റി.

കുറിച്ചി ഷാജിവില്ലയിൽ അജീഷയുടെയും ശിവയുടെയും മകൻ അർഷിതിന് (4) ഇൻഡോർ സ്റ്റേഡിയത്തിനു സമീപത്തുവച്ചാണ് കടിയേറ്റത്. അമ്മയോടൊപ്പം ഇതുവഴി നടന്നുവരികയായിരു ന്നു. പ്രകോപനം ഒന്നുമില്ലാതെ ഇവരുടെ സമീപത്തുകൂടി കടന്നു പോയ നായ പൊടുന്നനെ തിരികെ ഓടിയെത്തി കടിക്കുകയായിരുന്നു. കുട്ടിയുടെ കയ്യിലാണ് കടിയേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാഥമിക ചികിത്സ നൽകിയ കുട്ടിയെ ഇന്നു സർജറി വിഭാഗ ത്തിൽ വിദഗ്ഗ ചികിത്സയ്ക്കായി പ്രവേശിപ്പിക്കും.

പള്ളം സ്വദേശി നിതിൻ (29), അയർക്കുന്നം സ്വദേശികളായ രാഹുൽ (29), ഏലിയാ സ് (53), പി.ടി.ഷാജി (49), കൈനടി സ്വദേശി പ്രതിഭ (17), ചങ്ങനാശേരി സ്വദേശി വിനീഷ് (18), തിരുവനന്തപുരം സ്വദേശി ഷാക്കീർ (35), തിരുവനന്തപുരത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളി ലുക്കു (42), അതിഥിത്തൊഴിലാളി ദിനേഷ് കുമാർ (30), പത്തനംതിട്ട ആനയടി സ്വദേശി പി.പത്മലോ ചൻ (65) എന്നിവർക്കും കടിയേറ്റു.

എൽഐസി ഓഫിസിന്റെ ഭാഗത്തുവച്ചാണ് 2 പേരെ നായ ആക്രമിച്ചത്. വിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്ന് കല്ലെറിഞ്ഞ് നായയെ ഓടിച്ചു. തുടർന്ന് നാഗമ്പടം ബസ് സ്റ്റാൻഡ് ഭാഗത്ത് വെച്ചാണ് മറ്റുള്ളവർക്ക് കടിയേറ്റത് മൂന്നു പേരെ ജനറൽ ആശുപത്രിയിൽ മറ്റുള്ളവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറ്റുമാരിൽ നിന്നും ഡോഗ് ക്യാച്ചർ ജയകുമാറിനെ വരുത്തിയാണ് നായയെ പിടികൂടിയത് എന്ന് നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു.

നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു, ഉടൻതന്നെ വാഹനം ക്രമീകരിച്ച് കോടിമത എബിസി സെന്ററിലേക്ക് നായയെ എത്തിക്കാൻ കഴിഞ്ഞു എന്നും അറിയിച്ചു, നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സുർജിത്ത്, കെ സോമൻ, നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാരൻ അണ്ണാദുരൈ എന്നിവരും സ്ഥലത്തെത്തി.

കഴിഞ്ഞമാസം സമാനരീതിയിൽ കോട്ടയം ടിബി റോഡിലും തെരുവുനായയുടെ ആക്രമണം ഉണ്ടായി അന്ന് എട്ടോളം പേർക്കാണ് നായയുടെ കടിയേറ്റത്.

കഴിഞ്ഞദിവസം ശാസ്ത്രി റോഡിൽ നായ ബൈക്കിന് കുറുകെ ചാടി ബൈക്ക് യാത്രികനും പരിക്കേറ്റിരുന്നു, ശാസ്ത്രി റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്താണ് അപകടം ഉണ്ടായത്, ഇറക്കം ഇറങ്ങി വരികയായിരുന്ന ബൈക്കിന് മുന്നിലൂടെ നായ ഓടിയതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞതോടെ നായയും യുവാവും ബൈക്കിനടിയിൽപ്പെട്ടു, നാട്ടുകാർ ബൈക്ക് ഉയർത്തിയാണ് യുവാവിനെ രക്ഷിച്ചത്.