സെപ്റ്റംബര്‍വരെ തെരുവുനായയുടെ കടിയേറ്റവര്‍ മൂന്നുലക്ഷം;ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ക്രമാതീതമായി പെരുകിയിട്ടും പേ വിഷബാധക്കുള്ള പ്രതിരോധ വാക്‌സിന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര ലഭ്യമല്ല.
കഴിഞ്ഞ ഒരു വര്‍ഷം കേരളത്തില്‍ തെരുവു നായകളുടെ കടിയേറ്റവര്‍ മൂന്നു ലക്ഷത്തിലേറെ. 2021 ഓഗസ്റ്റ് മുതല്‍ 2022 സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കാണിത്.
പന്ത്രണ്ടു വയസുകാരിയടക്കം 2021 ഓഗസ്റ്റ് മുതല്‍ ഇതുവര മരണപ്പെട്ടവരുടെ എണ്ണം 30. പേവിഷബാധയേറ്റ് ചത്തുപോയ വളര്‍ത്തുമൃഗങ്ങളുടെ കൃത്യമായ കണക്ക് ലഭ്യമല്ല. തെരുവുനായകളുടെ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ ചത്തിട്ടുള്ളത് ആടുകളാണ്.
ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ക്രമാതീതമായി പെരുകിയിട്ടും പേ വിഷബാധക്കുള്ള പ്രതിരോധ വാക്‌സിന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര ലഭ്യമല്ല. മൂവാറ്റുപുഴ താലൂക്ക് ആശപ്രത്രിയില്‍ തെരുവുനായകളുടെ കടിയേറ്റെത്തിയവര്‍ക്ക് പേ വിഷബാധ തടയാനുള്ള കുത്തിവയ്പ് മരുന്ന് നല്‍കിയില്ലെന്ന കാരണം പറഞ്ഞ് ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. തുടര്‍ന്ന് ഇല്ലായെന്നു പറഞ്ഞ മരുന്ന് ആശുപത്രി അധികൃതര്‍ തന്നെ പുറത്തെടുത്തു. ആശുപത്രിയില്‍ മരുന്ന് പൂഴ്ത്തിവയ്ക്കുന്നുണ്ടെന്ന് ഇതോടെ ആരോപണമുയര്‍ന്നു.