പത്തനംതിട്ടയിൽ നാട്ടുകാരെയും വളര്‍ത്തുമൃഗങ്ങളെയും കടിച്ച തെരുവു നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Spread the love

പത്തനംതിട്ട:പത്തനംതിട്ടയിൽ നാട്ടുകാരെയും ഒട്ടേറെ വളർത്തു മൃഗങ്ങളെയും കടിച്ച
നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പത്തനംതിട്ട പെരിങ്ങമലയിൽ ഇന്നലെ മൂന്നു നാട്ടുകാരേയും ഒട്ടേറെ വളർത്തു മൃഗങ്ങളേയും തെരുവുനായ കടിച്ചിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ കൗൺസിലറുടെ നേതൃത്വത്തിലാണ് നായ തല്ലിക്കൊന്നത്. ഇതിനുശേഷം തിരുവല്ലയിലെ പരിശോധനാ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ചത്ത നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.

ഇന്നലെ രാവിലെ 11ഓടെയാണ് മൂന്നുപേര്‍ക്കുനേരെ തെരുവുനായ ആക്രമണം ഉണ്ടായത്. പെരിങ്ങമല കുളത്താനയി. വീട്ടിൽ അജി അസീസ്, തോന്നിയാമല തടത്തിൽ വീട്ടിൽ മുസൈഫ ബീവി എന്നിവര്‍ക്കും മറ്റൊരാള്‍ക്കുമാണ് കടിയേറ്റത്. അജി അസീസിന്‍റെ തുടയിലും ഇടത്തേകൈക്കും മുസൈഫ ബീവിയുടെ കയ്യിലുമാണ് നായ കടിച്ചത്. ഇതിനുപുറമെ നിരവധി വളര്‍ത്തുമൃഗങ്ങളെയും നായ ആക്രമിച്ചു.

കുമ്പാങ്ങൽ നിരവിൽ വീട്ടിൽ സുമയുടെ പശുവിനെയടക്കം നായ കടച്ചിരുന്നു. രാവിലെ ആറരമുതൽ പ്രദേശത്ത് നായ ഭീതിപരത്തുകയായിരുന്നു. ഓടിനടന്ന് പലയിടത്തായി മുന്നിൽ കണ്ടവരെയെല്ലാം നായ ആക്രമിച്ചു. നായ എവിടെ നിന്നാണ് വന്നതെന്ന് പ്രദേശവാസികള്‍ക്ക് അറിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group