
മാവേലിക്കര: നായ കുറുകെ ചാടിയതിനെ തുടർന്നു സൈക്കിളിൽ നിന്നു വീണ് പരുക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. മറ്റം വടക്ക് പുളിമൂട്ടിൽ തറയിൽ എൻ മുരളീധരനാണ് ( 64 ) ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 15 ാം തിയതി വൈകിട്ട് വലിയ പെരുമ്പുഴ പാലത്തിനു സമീപം ആയിരുന്നു അപകടം.
പാൽ വാങ്ങുന്നതിനായി സൈക്കിളിൽ കടയിലേക്കു പോകവേ ആണ് തെരുവ് നായ കുറുകെ ചാടി അപകടം സംഭവിച്ചത്. സൈക്കിളിൽ നിന്ന് വീണ മുരളീധരന്‍റെ തലയ്ക്കു മുഖത്തും പരുക്കേറ്റിരുന്നു.
പിന്നാലെ മുരളീധരനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിന്നു. ഇവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെയാണ് മുരളീധരൻ മരിച്ചത്. സംസ്കാരം കഴിഞ്ഞു. ഭാര്യ : സുമ , മക്കൾ : ശരത് , ശരണ്യ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


