
തൃപ്പൂണിത്തുറ: എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയും സമീപ പ്രദേശങ്ങളിലുമായി തെരുവുനായയുടെ ആക്രമണം. കുട്ടികൾ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
ഉദയംപേരൂർ അതിർത്തി റോഡ് തെക്കേ പുളിപ്പറമ്പിൽ മുറ്റമടിക്കുകയായിരുന്ന സതി (52) എന്ന വീട്ടമ്മയെ ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് നായ ആക്രമിച്ചത്. തലയിൽ ആഴത്തിൽ കടിയേറ്റ് മാംസം അടർന്നുപോയ നിലയിലാണ് പരിക്ക്.
ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്കും പിന്നീട് നില ഗുരുതരമായതിനാൽ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദയംപേരൂർ, പുതിയകാവ് പ്രദേശങ്ങളിലായി കുട്ടികളടക്കം മറ്റ് ആറുപേർക്കും കടിയേറ്റിട്ടുണ്ട്. പുതിയകാവ് കണിയാവള്ളി ഭാഗത്ത് നിന്ന് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്ന ഒരു നായയെ നാട്ടുകാർ ശനിയാഴ്ച വൈകുന്നേരം പിടികൂടി. എന്നാൽ ആക്രമണം നടത്തിയതൊരേയൊരു നായയാണോയെന്നതിൽ വ്യക്തതയില്ല. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക ഉയർന്നിരിക്കുകയാണ്.



