
ഇടുക്കി: ഇടുക്കി ഉപ്പുതറ കണ്ണമ്പടിയിൽ തെരുവുനായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്. കണ്ണമ്പടി കിഴുകാനം സ്വദേശികളായ ഗോവിന്ദൻ ഇലവുങ്കൽ, രാഹുൽ പുത്തൻ പുരക്കൽ, അശ്വതി കാലായിൽ, രമണി പതാലിൽ, രാഗണി ചന്ദ്രൻ മൂലയിൽ തുടങ്ങിയവർക്കാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവർ ചികിത്സ തേടി.
മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് നേരെയും തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായി. സ്കൂൾ വാനിൽ നിന്ന് ഇറങ്ങിയ കുട്ടിയെ തെരുവ് നായ്ക്കൾ ആക്രമിക്കുകയായിരുന്നു. പുഴക്കാട്ടിരി കരുവാടിക്കുളമ്പിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.