സ്കൂൾ ബസിൽ നിന്ന് ആളൊഴിഞ്ഞ സ്ഥലത്തിറക്കിവിട്ടു; പത്ത് വയസുകാരന് തെരുവുനായ്ക്കളുടെ കടിയേറ്റു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. പത്ത് വയസുകാരൻ നജീബിനാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്.സ്‌കൂൾബസിൽ നിന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടതിനെ തുടർന്നാണ് വിദ്യാർഥിക്ക് തെരുവുനായ്ക്കളുടെ കടിയേറ്റത്.

പള്ളിപ്പുറം ടെക്നോസിറ്റിക്ക് സമീപം നജീബിന്റെയും സബീനാബീവിയുടെയും മകനാണ്. കുട്ടിയുടെ കാലിനാണ് പരിക്കേറ്റത്. പോത്തൻകോട് ഗവ.യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് നാദിർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങി രക്ഷകർത്താവിനെ കാത്തുനിൽക്കുന്നതിനിടെയാണ് തെരുവുനായ ഓടിച്ചിട്ടു കടിച്ചത്. മംഗലപുരം കാരമൂട് സിആർപിഎഫ് റോഡിൽ ടെക്നോസിറ്റിക്കു പിന്നിലുള്ള സ്ഥലത്താണു സംഭവം.

കരച്ചിൽ കേട്ട രക്ഷിതാക്കളാണ് നായ്ക്കളെ ഓടിച്ചു വിട്ടശേഷം കുട്ടിയെ രക്ഷിച്ചത്. തുടയിൽ ആഴത്തിൽ മുറിവേറ്റ നാദിറിനെ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡി.കോളേജിലും പ്രവേശിപ്പിച്ചു.