
തിരുവനന്തപുരം : വാമനപുരത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന മൂന്ന് വയസുകാരനെ തെരുവുനായ ആക്രമിച്ചു. വാമനപുരം – കണിച്ചോട് സ്വദേശി കെല്‍വിനാണ് നായയുടെ ആക്രമണത്തിൽ പറിക്കേറ്റത്.
ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ മുഖത്താണ് പരിക്കേറ്റത്. മൂക്കിലും വായിലും നെറ്റിയിലും കുട്ടിക്ക് കടിയേറ്റു.
ആദ്യം വാമനപുരത്തെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും കുട്ടിയെ കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.



