വനിത ദന്തഡോക്ടറെ തെരുവുനായ്ക്കൾ ആക്രമിച്ചു: കയ്യൊടിഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ

Spread the love

 

തൃശൂർ: മാള അഷ്ടമിച്ചിറയിൽ തെരുവുനായ ആക്രമണം. വനിതാ ദന്തഡോക്ടറെ തെരുവുനായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ അഷ്‌ടമിച്ചിറ സ്വദേശി പാർവതി ശ്രീജിത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

video
play-sharp-fill

 

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ക്ലിനിക്കിൽ നിന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്ബിന് പിറകുവശത്തുള്ള വീട്ടിലേക്ക് ഭക്ഷണം കഴിക്കാനായി പോകുന്നതിനിടെയാണ് പാർവതി ശ്രീജിത്തിനെ തെരുവുനായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചത്.

 

നായ്ക്കൾ കൂട്ടം ചേർന്ന് വരുന്നത് കണ്ട് ഭയന്ന ഡോക്ടർ പിറകിലോട്ട് വീഴുകയായിരുന്നു. വീണുകിടന്ന ഡോക്ടറെ നായ്ക്കൾ ഡോക്ടറെ നായ്ക്കൾ ആക്രമിക്കുകയായിരുന്നു. കാലുകളിലും കൈകളിലും കടിയേറ്റിട്ടുണ്ട്. ഡോക്ടറുടെ കൈയ്ക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്. ഇത് കണ്ട് പെട്രോൾ പമ്ബ് ജീവനക്കാർ ഓടി വന്നത് കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group