രണ്ട് ദിവസത്തിനുള്ളില്‍ ഹോ‌ര്‍മുസ് തുറക്കണം; ഇല്ലെങ്കില്‍ ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കും; അന്ത്യശാസനവുമായി ട്രംപ്

Spread the love

വാഷിംഗ്ടണ്‍: 48 മണിക്കൂറിനുള്ളില്‍ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന് നരകതുല്യമായ അനവസ്ഥ നേരിടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.

video
play-sharp-fill

തിങ്കളാഴ്ചയ്ക്കകം ഹോർമുസ് തുറന്നില്ലെങ്കില്‍ ചൊവ്വാഴ്ച ഇറാനെ സമ്പൂർണമായി തകർക്കും, പവർ പ്ലാന്റുകള്‍, പാലങ്ങള്‍ ഉള്‍പ്പെടെ എല്ലാം ഒറ്റദിവസം കൊണ്ട് തീർക്കും. ഇതുവരെയില്ലാത്ത ആക്രമണമുണ്ടാകും. ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞു.

കടലിടുക്ക് തുറന്നില്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരും. കാത്തിരിക്കൂ, അല്ലാഹുവിന് സ്തുതി എന്ന് അദ്ദേഹം കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുവശത്ത് സമാധാന ചർച്ചകള്‍ പുരോഗമിക്കുമ്പോഴാണ് ട്രംപ് ഇറാന് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ ഭീഷണിക്ക് കടുത്ത ഭാഷയിലാണ് ഇറാൻ സൈനിക നേതൃത്വം മറുപടി നല്‍കിയത്.

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ അമേരിക്കയ്ക്ക് നേരെ നരകവാതിലുകള്‍ തുറക്കപ്പെടുമെന്ന് ഇറാൻ ജനറല്‍ അലി അബ്ദുള്ളാഹി അലിയാബാദി മുന്നറിയിപ്പ് നല്‍കി. മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങള്‍ തങ്ങള്‍ ലക്ഷ്യമിടുമെന്നും ഇറാൻ വ്യക്തമാക്കി.