ഹോര്‍മുസ് കടക്കാൻ ഇന്ത്യൻ കപ്പലുകള്‍ ഒരു രാജ്യത്തിനും പണം നല്‍കിയിട്ടില്ല; യുദ്ധ സാഹചര്യത്തില്‍ ചില ഇടപെടലുകള്‍ മാത്രമാണ് നടത്തിയതെന്ന് കേന്ദ്രം

Spread the love

ഡൽഹി: ഇന്ത്യൻ കപ്പലുകള്‍ ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരു രാജ്യത്തിനും പണം നല്‍കിയിട്ടില്ലെന്ന് കേന്ദ്രം.

video
play-sharp-fill

അന്തരാഷ്ട്ര കപ്പല്‍ റൂട്ട് ആയതിനാല്‍ പ്രത്യേക അനുവാദം വേണ്ടെന്നും യുദ്ധ സാഹചര്യത്തില്‍ ചില ഇടപെടലുകള്‍ മാത്രമാണ് നടത്തിയതെന്നും കേന്ദ്രം വ്യക്തമാക്കി.
കൂടുതല്‍ ഇന്ത്യൻ കപ്പലുകള്‍ക്ക് നാവികസേന വരും ദിവസങ്ങളില്‍ സുരക്ഷ ഒരുക്കും.

ഇറാൻ സ്ഥാനപ്പതിയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചർച്ച നടത്തി. എല്‍പിജിയുമായി അഞ്ച് ഇന്ത്യൻ കപ്പലുകള്‍ കൂടി ഹോർമുസ് കടലിടുക്കിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് ഇറാൻ വൻതുക ഈടാക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു. 2 മില്യണ്‍ ഡോളർ വരെ (ഏകദേശം 18.8 കോടി രൂപ) കപ്പലുകള്‍ക്ക് ഈടാക്കാൻ ഇറാൻ തീരുമാനിച്ചെന്നാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇറാൻ ഇന്‍റർനാഷണല്‍’ റിപ്പോർട്ട് ചെയ്തു.

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ചില കപ്പലുകളില്‍ നിന്ന് 2 മില്യണ്‍ ഡോളർ ട്രാൻസിറ്റ് ഫീസായി ഈടാക്കുന്നത് ഇറാന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഇറാൻ പാർലമെന്‍റിന്‍റെ ദേശീയ സുരക്ഷാ സമിതി അംഗമായ അലാവുദ്ദീൻ ബോറൂജെർഡി പറഞ്ഞെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.