ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയ്ക്ക് പിന്തുണ; അമേരിക്കയ്ക്ക് ഒപ്പമെന്ന് നിലപാട് വ്യക്തമാക്കി ജി7 രാജ്യങ്ങള്‍

Spread the love

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് ആഗോള ഊർജ്ജ വിപണിയിലുണ്ടായ അനിശ്ചിതത്വം പരിഹരിക്കാൻ ശക്തമായ നടപടികളുമായി ജി7 രാജ്യങ്ങള്‍ രംഗത്തെത്തി.

video
play-sharp-fill

ആഗോളതലത്തില്‍ ഇന്ധന വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സജ്ജമാണെന്ന് ജി7 രാജ്യങ്ങള്‍ പ്രഖ്യാപിച്ചു. ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് പൂർണ്ണ പിന്തുണ നല്‍കുമെന്നും അംഗരാജ്യങ്ങള്‍ വ്യക്തമാക്കി.

അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് ജി7 അംഗങ്ങള്‍. ഇറാനും അമേരിക്ക-ഇസ്രയേല്‍ സഖ്യവും തമ്മിലുള്ള സംഘർഷം കടുക്കുന്ന പശ്ചാത്തലത്തില്‍, ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് മുൻനിർത്തിയാണ് ജി7 രാജ്യങ്ങളിലെ ധനമന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവർണർമാരും സംയുക്ത പ്രസ്താവന ഇറക്കിയത്. വിപണിയിലെ അമിതമായ വിലക്കയറ്റം തടയുന്നതിനും ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ സാങ്കേതികവും നയപരവുമായ നീക്കങ്ങള്‍ നടത്തുമെന്ന് അവർ അറിയിച്ചു.