ഖമേനി പറഞ്ഞത് വെറുതെയല്ലെന്ന് ഓര്‍മിപ്പിച്ച്‌ ഇറാൻ; സൈനികാഭ്യാസം നടന്ന ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി അടച്ചു; വിപണിയില്‍ ആശങ്ക

Spread the love

തെഹ്‌റാൻ: അമേരിക്കയുമായി ജനീവയില്‍ നിർണ്ണായകമായ ആണവ ചർച്ചകള്‍ നടക്കുന്നതിനിടെ ഹോർമുസ് കടലിടുക്കില്‍ അപ്രതീക്ഷിത സൈനികാഭ്യാസം നടത്തി ഇറാൻ.

video
play-sharp-fill

ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാർഡ്‌സ് കടലിടുക്കിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ടതായും സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജലപാതയുടെ ചില ഭാഗങ്ങള്‍ താല്‍ക്കാലികമായി അടച്ചിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ഇറാന്റെ തീരപ്രദേശങ്ങളില്‍ നിന്നും കപ്പലുകളില്‍ നിന്നും വിക്ഷേപിച്ച മിസൈലുകള്‍ ഹോർമുസ് കടലിടുക്കിലെ നിശ്ചിത ലക്ഷ്യങ്ങളില്‍ കൃത്യമായി പതിച്ചുവെന്ന് ഇറാനിലെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച മണിക്കൂറുകളോളം ഹോർമുസ് കടലിടുക്കിൻ്റെ ചില ഭാഗങ്ങള്‍ ഷിപ്പിംഗ് സുരക്ഷ കണക്കിലെടുത്ത് അടച്ചിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്തിലെ എണ്ണ വിതരണത്തിൻ്റെ 20 ശതമാനവും കടന്നുപോകുന്ന പാതയാണിത്. ജനീവയില്‍ ഒമാൻ്റെ മധ്യസ്ഥതയില്‍ ഒമാനി അംബാസഡറുടെ വസതിയിലാണ് ചർച്ചകള്‍ നടക്കുന്നത്.

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്‌ചിയും അമേരിക്കയുടെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരും തമ്മില്‍ പരോക്ഷ ചർച്ചകളാണ് നടന്നത്.