നിലപാട് ആവര്‍ത്തിച്ച്‌ ഇന്ത്യ; ‘ഹോര്‍മുസ് കടല്‍പാത പൂര്‍ണ്ണമായും സ്വതന്ത്രമാകണം’; സുരക്ഷിതമായ കപ്പല്‍ നീക്കം സാധ്യമാകണമെന്ന് എസ് ജയശങ്കര്‍

Spread the love

ഡൽഹി: പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം തുടരുന്നതിനിടെ ഹോർമുസ് കടല്‍പാത പൂർണ്ണമായും സ്വതന്ത്രമാകണം എന്ന നിലപാട് ആവർത്തിച്ച്‌ ഇന്ത്യ.

video
play-sharp-fill

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പല്‍ നീക്കം സാധ്യമാകണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നിലപാട് അറിയിച്ചു. ഒമാൻ വിദേശകാര്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യൻ മഹാസമുദ്രം സംഘർഷ മേഖലയാകരുതെന്ന് ഒമാൻ ആവശ്യപ്പെട്ടു. അതേസമയം, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അമേരിക്കൻ ഊർജ്ജ സെക്രട്ടറിയെ കണ്ടു. ഇന്ത്യയ്ക്ക് കൂടുതല്‍ എല്‍പിജി ല്‍കുമെന്നും ആണവോർജ്ജ രംഗത്ത് സഹകരിക്കുമെന്നും യുഎസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്തെ ഇന്ധന വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന പാതയായതിനാല്‍, ഹോർമുസ് കടലിടുക്കിലെ സുരക്ഷ ആഗോള സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. യുദ്ധത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് നിയന്ത്രിതമായി അടച്ചതോടെ പെട്രോളിയം വാതക (എല്‍പിജി) ഇറക്കുമതിയില്‍ 40 ശതമാനം കുറവുണ്ടായിരുന്നു.

പ്രതിസന്ധി ഘട്ടത്തിലും നിശ്ചിത ഇന്ത്യൻ കപ്പലുകള്‍ക്ക് സഞ്ചരിക്കാൻ ഇറാൻ അനുമതി നല്‍കിയിരുന്നു.