
ശക്തമായ കാറ്റില്‍ മരം വീണ് തിരുവല്ലയിലെ നെടുമ്ബ്രത്ത് വീട് പൂര്‍ണമായും തകര്‍ന്നു. നെടുമ്പ്രം സ്കറിയ എബ്രഹാമിന്‍റെ വീടാണ് തകര്‍ന്നത്.
സ്വന്തം ലേഖകൻ
തിരുവല്ല:ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. വീശിയടിച്ച കാറ്റില്‍ സ്കറിയ എബ്രഹാമിന്‍റെ തന്നെ പുരയിടത്തില്‍ നിന്നിരുന്ന ആഞ്ഞിലി മരം വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.
വീടിന്‍റെ രണ്ടു മുറികള്‍ പൂര്‍ണമായും തകര്‍ന്നു. അടുക്കളയുടെ ഭിത്തി വിണ്ട് കീറി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേല്‍ക്കൂര തകരുന്ന ഒച്ചകേട്ട് സ്കറിയ എബ്രഹാമിന്‍റെ ഭാര്യയും മകനും പിൻവാതിലിലൂടെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായം സംഭവിച്ചില്ല.
ഇന്ന് രാവിലെ പത്തു മണിയോടെ റവന്യൂ അധികൃതര്‍ സ്ഥലത്തെത്തുമെന്ന് വാര്‍ഡ് മെമ്പർ പറഞ്ഞു.
Third Eye News Live
0
Tags :