
കോഴിക്കോട്: കുന്ദമംഗലത്ത് ഹോട്ടലിനു നേരെയുണ്ടായ കല്ലേറിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവതിക്കും കുഞ്ഞിനും പരിക്ക്. കാരന്തൂർ മർക്കസ് കോളജിനു സമീപമുള്ള സ്പൂൺ മി എന്ന സ്ഥാപനത്തിനു നേരെയാണ് ആക്രമണം.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. നൂറ് രൂപയ്ക്ക് മന്തി വേണമെന്ന് ആവശ്യപ്പെട്ട് ഏതാനും ചിലർ വന്നിരുന്നുവെന്നു ഹോട്ടൽ അധികൃതർ പറയുന്നു. ഇതിനു പിന്നാലെ രണ്ടംഗ സംഘം വന്ന് ഹോട്ടലിനു നേരെ കല്ലെറിയുകയായിരുന്നു.
കല്ലേറിൽ ചില്ല് തെറിച്ചാണ് ഭക്ഷണം കഴിക്കുകയായിരുന്ന യുവതിക്കും കുട്ടിക്കും പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


