
റാന്നി: കാറിടിച്ചു പരിക്കേറ്റ കൽപണിക്കാരൻ മരിച്ചു. റാന്നി മന്ദിരം വാളി പ്ലാക്കൽ പുല്ലാട് വീട്ടിൽ ഓമനക്കുട്ട(43)നാണ് മരിച്ചത്.
കഴിഞ്ഞ ഒക്ടോബർ 19ന് വാളി പ്ലാക്കലിനു സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ കാറിടിച്ചത്. ഗുരുതരപരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ബസ് ഇറങ്ങി റോഡ് മുറിച്ചു കടക്കുകയായിരുന്ന ഓമനക്കുട്ടനെ കാർ ഇടിച്ചിട്ട് നിർത്താതെ പോവുകയായിരുന്നു. പിന്നീട് കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് മരണം സംഭവിച്ചത്. പൊലീസ് നടപടി ക്രമങ്ങൾക്ക് ശേഷം സംസ്കാരം പിന്നീട്..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group