
സ്വന്തം ലേഖകൻ
കായംകുളം: കെപിഎസി ജങ്ഷനിലെ ടാറ്റാ ഓഫീസില്‍ നിന്ന് അലമാര കുത്തിത്തുറന്ന് 1,44,600 രൂപ കവര്‍ന്ന കേസ്. ജീവനക്കാരനും കൂട്ടാളിയും അറസ്റ്റില്‍. കേസില്‍ നൂറനാട് പാലമേല്‍ പണയില്‍ സരിനാലയത്തില്‍ സരിന്‍ (37), പണയില്‍ ചരൂര്‍ വീട്ടില്‍ കണ്ണന്‍ ( ഭുവനേഷ് കുമാര്‍ 29) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
സരിന്‍ ഷോറൂമിലെ അഡ്മിന്‍ എക്‌സിക്യൂട്ടീവാണ്. കണ്ണനെ പുറത്ത് കാവല്‍ നിര്‍ത്തിയ ശേഷം പിറക് വശത്തെ വാതില്‍ തള്ളി തുറന്ന് അകത്ത് കയറി സരിനാണ് മോഷണം നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിസിടിവി ഓഫ് ചെയ്ത ശേഷമായിരുന്നു മോഷണം. 21ന് രാത്രി ഓഫ് ചെയ്ത സിസിടിവി പിറ്റേ ദിവസം രാവിലെ സരിന്‍ ഷോറൂമിലെത്തിയ ശേഷമാണ് ഓണ്‍ ചെയ്യുന്നത്.
മോഷണം ചെയ്‌തെടുത്ത പണത്തില്‍ നിന്നും ഒരു വിഹിതം രണ്ടാം പ്രതിക്ക് നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങളും, ഫോണ്‍ രേഖകളും പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.