“ഈർക്കിലിയിൽ മുതലയും ആമയും”! കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ കാഴ്ച ഒരുക്കി രാജേഷ്; കോട്ടയം നാഗമ്പടം ഫ്ലവർ ഷോയിൽ കാഴ്ചക്കാരുടെ വൻ തിരക്ക്.

Spread the love

സ്വന്തം ലേഖിക.

video
play-sharp-fill

കോട്ടയം :ഉണക്ക ഈര്‍ക്കിലിയില്‍ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയം തീര്‍ത്തിരിക്കുകയാണ് ഏലം കര്‍ഷകനായ ഇടുക്കി കൊന്നതടി പാറയ്ക്കല്‍ സ്വദേശി രാജേഷ്.

 

നാഗമ്പടം മൈതാനിയില്‍ കേരള അഡ്വര്‍ടൈസിംഗ് ഏജൻസീസ് അസോസിയേഷൻ (കെ.ത്രി.എ) നടത്തുന്ന മേളയിലെത്തിയാല്‍ ആദ്യം കണ്ണ് ഉടക്കുന്നത് ഇവിടേക്കാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

20 വര്‍ഷമായി രാജേഷ് ഈ മേഖലയിലുണ്ട്. ആദ്യകാലങ്ങളില്‍ ചിരട്ടിയിലായിരുന്നു നിര്‍മ്മാണം.പിന്നീട് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയിൽ നിന്നാണ് ഈർക്കിലിയിൽ രൂപങ്ങൾ ചെയ്യാൻ തീരുമാനിച്ചത്.

 

കെ.എസ്.ആര്‍.ടി.സി ബസ്, വീട്, ആമ, ദിനോസര്‍, കപ്പല്‍, മുതല, സിംഹം,ടെലിവിഷൻ,ക്ഷേത്രം എന്നിങ്ങനെ നീളുന്നു ഈര്‍ക്കിലിയിലെ കരവിരുതുകള്‍. ഒഴിവുവേളകളിലാണ് നിര്‍മ്മാണം.

 

ഓരോ ശില്പങ്ങളും പൂര്‍ത്തിയാകുന്നതിന് മാസങ്ങളും വര്‍ഷങ്ങളും എടുക്കും. 12 അടി നീളമുള്ള മുതല നിര്‍മ്മിക്കാൻ 9 മാസം, കപ്പല്‍ നിർമാണത്തിന് ഒരു വര്‍ഷം, 9 അടി നീളമുള്ള സിംഹം ആറ് മാസം, 9 അടി നീളമുള്ള ദിനോസര്‍ 8 മാസം എന്നിങ്ങനെ പോകുന്നു .

 

ഉണങ്ങിയ ഈര്‍ക്കിലി ചീകി മിനുക്കിയ ശേഷം ഫെവിക്കോള്‍, പ്ലസ് ക്വിക് എന്നിവ ഉപയോഗിച്ച്‌ ഒട്ടിച്ചുചേര്‍ത്താണ് നിര്‍മ്മാണം. മാര്‍ക്കറ്റില്‍ നിന്ന് ചൂല് വാങ്ങും. ഒരു ചൂലിന് 40 രൂപയാണ് വില വരുന്നതെന്ന് രാജേഷ് പറഞ്ഞു. ഈര്‍ക്കിലി നിര്‍മ്മാണ വസ്തുക്കളുടെ പ്രദര്‍ശനം ആദ്യമായാണ് നടത്തുന്നത്.