
പുതുപ്പള്ളി: വേറിട്ട പ്രവർത്തന ശൈലിക്ക് ഉടമയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇപ്പോഴിതാ മകൻ ചാണ്ടിഉമ്മനും വേറിട്ട വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരന്നം സൈക്കിളിലാക്കിയാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ വ്യത്യസ്തനാകുന്നത്. ഇന്നു രാവിലെ സൈക്കിളിൽ സഞ്ചരിച്ച് ഒട്ടോറ സ്ഥലങ്ങളിലെത്തി വോട്ട് അഭ്യർത്ഥിച്ചത് നാട്ടുകാർക്ക് പുതുമയായി.
വഴിയാത്രക്കാരോട് കുശലം പറഞ്ഞും പരിചയക്കാരു മായി സൗഹൃദം പങ്കിട്ടുമാണ് സൈക്കിൾ പര്യടനം നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ ചാണ്ടി ഉമ്മൻ പത്രിക നൽകിയത് പ്രവർത്തകരുടെ വൻ അകമ്പടിയോടെയായിരുന്നു. അമ്മ മറിയാമ്മയ്ക്കൊപ്പം പുതുപ്പള്ളി പള്ളിയില്‍ ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ പത്രിക വച്ച് ചാണ്ടി ഉമ്മൻ പ്രാർത്ഥിച്ചു.
തുടർന്ന് തിരുനക്കരയിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാർച്ചന നടത്തി പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് പത്രിക നല്‍കാനെത്തിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗത്തെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ച കൊല്ലം സ്വദേശി വേണുവിന്റെ ഭാര്യ സിന്ധുവായിരുന്നു കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്.
നല്‍കാനെത്തിയത്.



