play-sharp-fill
ചുരണ്ടിയെന്ന് വിളിച്ച കാണികൾക്ക് ബാറ്റ് കൊണ്ട് ചുട്ടമറുപടി നൽകി സ്മിത്ത: മടങ്ങിവരവിൽ നാല് ടെസ്റ്റ് കൊണ്ട് ലോകത്തിലെ ഒന്നാം നമ്പരിലേയ്ക്ക്; റെക്കോഡുകളുടെ തോഴനായി സ്റ്റീവ് സ്മിത്ത്

ചുരണ്ടിയെന്ന് വിളിച്ച കാണികൾക്ക് ബാറ്റ് കൊണ്ട് ചുട്ടമറുപടി നൽകി സ്മിത്ത: മടങ്ങിവരവിൽ നാല് ടെസ്റ്റ് കൊണ്ട് ലോകത്തിലെ ഒന്നാം നമ്പരിലേയ്ക്ക്; റെക്കോഡുകളുടെ തോഴനായി സ്റ്റീവ് സ്മിത്ത്

സ്‌പോട്‌സ് ഡെസ്‌ക്

ലണ്ടൻ: പന്ത് ചുരണ്ടൽ വിവാദത്തിൽപ്പെട്ട് ക്രിക്കറ്റ് ലോകത്ത് നിന്നു തന്നെ വിലക്ക് നേരിട്ട സ്റ്റീവ് സ്മിത്ത് തന്റെ തിരിച്ചു വരവ് മത്സരം അവിസ്മരണീയമാക്കുന്നു. ആഷസ് പരമ്പരയിൽ ഒരു ഇരട്ടസെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും അടക്കം രണ്ടും കൽപ്പിച്ചുള്ള പോരാട്ടത്തിലാണ് സ്റ്റീവ് സ്മിത്ത്. ആഷസിന് തൊട്ട് മുമ്പാണ് ഒരു വർഷത്തെ വിലക്ക് കഴിഞ്ഞ് സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിലേക്ക് ടെസ്റ്റ് മത്സരങ്ങൾക്കായി എത്തുന്നത്. അതിന് ശേഷം ഈ ആഷസിലെ നാല് മത്സരങ്ങളിൽ താരം മൂന്ന് മത്സരങ്ങളിൽ കളിച്ചു. ലീഡ്‌സിലെ ടെസ്റ്റിൽ താരം കളിച്ചില്ല, ലോർഡ്‌സിൽ ജോഫ്രാ ആർച്ചറിന്റെ പന്ത് കഴുത്തിൽ പതിച്ച് പരിക്കേറ്റത് കാരണം റിട്ടയർ ചെയ്ത ശേഷം കരുതലെന്ന നിലയ്ക്ക് ഓസ്‌ട്രേലിയ താരത്തിനെ മത്സരത്തിനുപയോഗിച്ചിരുന്നില്ല. ഈ മൂന്ന് മത്സരങ്ങളിൽ നിന്നായി നാല് ഇന്നിംഗ്‌സുകളിലാണ് ഇന്നത്തെ ഇന്നിംഗ്‌സ് ഉൾപ്പെടെ താരം കളിച്ചത്. അതിൽ നിന്നായി 589 റൺസ് അടിച്ച് ഈ വർഷത്തെ ടോപ് ടെസ്റ്റ് റൺ സ്‌കോറർ എന്ന പട്ടികയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് സ്റ്റീവ് സ്മിത്താണ്. ഏഴ് മത്സരങ്ങളിൽ നിന്നുള്ള 12 ഇന്നിംഗ്‌സുകളിലായി 513 റൺസ് നേടിയ ഇംഗ്ലണ്ട് ഇതിഹാസം ബെൻ സ്റ്റോക്‌സ് ആണ് പട്ടികയിൽ രണ്ടാമത്. നാലാം ടെസ്റ്റിൽ 211 റൺസ് നേടിയാണ് സ്മിത്ത് ഈ നേട്ടം സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്തുള്ള ട്രാവിസ് ഹെഡ് 503 റൺസാണ് നേടിയിരിക്കുന്നത്. നാലാം സ്ഥാനത്ത് 428 റൺസുമായാി ക്വിന്റൺ ഡി കോക്കും അഞ്ചാം സ്ഥാനത്ത് ഒരു റൺസ് പിറകിലായി ശ്രീലങ്കൻ നായകൻ ദിമുത് കരുണാരത്‌നേയുമാണ് നിലകൊള്ളുന്നത്. പട്ടികയിൽ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ള ഇന്ത്യൻ താരം 11ാം സ്ഥാനത്തുള്ള ഹനുമ വിഹാരിയാണ്. അഞ്ച് ഇന്നിംഗ്‌സിൽ നിന്ന് 331 റൺസാണ് വിഹാരിയുടെ നേട്ടം.