
യുഡിഎഫിലേക്കുള്ള ക്ഷണം നേതാക്കള്‍ നിര്‍ത്തണമെന്ന് കേരള കോണ്‍ഗ്രസ് എം. എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്ന നിലപാട് വ്യക്തമാക്കിയിട്ടും വിളിക്കുന്നത് എന്തിനെന്നും കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ചോദിച്ചു.
കേരള കോണ്‍ഗ്രസിന്റെ അടിത്തറ ഭദ്രമാണെന്നതിന് തെളിവാണ് യുഡിഎഫ് നേതാക്കളുടെ ക്ഷണമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ വോട്ട് എല്‍ഡിഎഫിനെ കൈവിട്ടുവെന്ന പ്രചാരണം തെറ്റാണെന്നും നേത്യത്വം വ്യക്തമാക്കി. ജോസ് കെ മാണി ഏത് സീറ്റില്‍ മത്സരിക്കുമെന്നത് സീറ്റ് ചര്‍ച്ച കഴിഞ്ഞെ തീരുമാനിക്കുവെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.


