
സ്വന്തം ലേഖകൻ
മലപ്പുറം: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 141 വർഷം തടവും ഏഴുലക്ഷത്തി എൺപത്തിഅയ്യായിരം രൂപ പിഴയും ശിക്ഷ. തമിഴ്നാട് സ്വദേശിയെ മഞ്ചേരി പോക്സോ കോടതിയാണ് ശിക്ഷിച്ചത്. 12 വയസ് മുതൽ കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു.
വാടക ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്നതിനിടെയാണ് സംഭവം നടന്നത്. കേസിൽ മാതാവ് കൂറുമാറിയിരുന്നെങ്കിലും കുട്ടിയുടെയും കൂട്ടുകാരിയുടെയും മൊഴിയും മെഡിക്കല്‍ തെളിവും പരിഗണിച്ച കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരിക്കൽ കൂട്ടുകാരിയുമൊത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പ്രതി ബലം പ്രയോഗിച്ച് വീട്ടിൽ വിളിച്ചു കൊണ്ടു പോയി പീഡിപ്പിച്ചു. പിന്നാലെ കുട്ടി പീഡന വിവരം സുഹൃത്തിനോട് പറയുകയായിരുന്നു. കൂട്ടുകാരിയുടെ നിർദ്ദേശ പ്രകാരം കുട്ടി സംഭവം അമ്മയോട് പറഞ്ഞു. തുടർന്ന് അമ്മയാണ് പൊലീസിൽ പരാതി നൽകിയത്.
കേസിൽ 12 സാക്ഷികളെയും 24 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. സംഭവത്തിനുശേഷം കുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റിയിരുന്നു. 2022ൽ ഇവിടെ നിന്നും അമ്മയുടെ സംരക്ഷണയിൽ വിട്ട കുട്ടിയെ പ്രതി വീണ്ടും ലൈംഗികമായി ഉപദ്രവിച്ചു. നിലവിൽ ഈ കേസ് കോടതിയുടെ പരിഗണയിലാണ്.