സ്റ്റെനോഗ്രാഫര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച്‌ എസ്‌എസ്‌സി; 261 താല്‍ക്കാലിക ഒഴിവുകൾ; ഇപ്പോള്‍ അപേക്ഷിക്കാം

Spread the love

കൊച്ചി: 2025-ലെ സ്റ്റെനോഗ്രാഫർ ഗ്രേഡ് C, ഗ്രേഡ് D തസ്തികയിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ് എസ്‌എസ്‌സി.

261 താല്‍ക്കാലിക ഒഴിവുകളാണുള്ളത്. സ്ഥിരീകരിച്ച ഒഴിവുകളുടെ എണ്ണം ഔദ്യോഗിക വെബ്സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും.

അപേക്ഷ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗ്യതയും താത്പര്യവുമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഇപ്പോള്‍ എസ്‌എസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

രജിസ്ട്രേഷൻ അവസാന തീയതി: ജൂണ്‍ 26-ന് രാത്രി 11 മണി വരെ അപേക്ഷകള്‍ അയക്കാം. ജൂണ്‍ 27 രാത്രി 11 മണിവരെ അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്.

അപേക്ഷയില്‍ തിരുത്തലുകള്‍: അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താൻ ആഗ്രഹിക്കുന്നവർക്ക് ജൂലൈ 1 മുതല്‍ ജൂലൈ 2 വരെ എസ്‌എസ്‌സി സമയം നല്‍കിയിട്ടുണ്ട്.

അപേക്ഷാ ഫീസ്

ജനറല്‍, OBC വിഭാഗത്തില്‍പ്പെട്ടവർ 100 രൂപ അപേക്ഷാ ഫീസായി നല്‍കണം. സ്ത്രീകള്‍, SC/ST വിഭാഗങ്ങള്‍, PwBD കാർ, മുൻ സൈനികർ എന്നിവർക്ക് ഫീസ് ഒഴിവാക്കിയിട്ടുണ്ട്. UPI, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ് (VISA/മാസ്റ്റർകാർഡ്/മാസ്ട്രോ/RuPay) എന്നിവ വഴി ഫീസ് അടയ്ക്കാം.

പ്രായപരിധി:

സ്റ്റെനോഗ്രാഫർ ഗ്രേഡ് C: 18-30 വയസ്സ് (ഓഗസ്റ്റ് 2, 1995 – ഓഗസ്റ്റ് 1, 2007).

സ്റ്റെനോഗ്രാഫർ ഗ്രേഡ് D: 18-27 വയസ്സ് (ഓഗസ്റ്റ് 2, 1998 – ഓഗസ്റ്റ് 1, 2007).

സർക്കാർ നയങ്ങള്‍ അനുസരിച്ച്‌ പ്രായപരിധിയില്‍ ഇളവുകള്‍ ലഭ്യമാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ:

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT): ഉദ്യോഗാർത്ഥികള്‍ ആദ്യം CBT-യില്‍ പങ്കെടുക്കണം. ഓഗസ്റ്റ് 6 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് പരീക്ഷ.

സ്കില്‍ ടെസ്റ്റ്: CBT സ്കോറിന്റെ അടിസ്ഥാനത്തില്‍ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടവർ സ്കില്‍ ടെസ്റ്റിന് വിധേയരാകണം.

അന്തിമ തിരഞ്ഞെടുപ്പ്: CBT മെറിറ്റ്, സ്കില്‍ ടെസ്റ്റ് ഫലം, ഉദ്യോഗാർത്ഥിയുടെ താല്പര്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.