Spread the love

സ്വന്തം ലേഖകൻ

റഷ്യയും ചൈനയും കൈവിട്ടപ്പോൾ തങ്ങൾക്ക് കൈത്താങ്ങായത് ഇന്ത്യൻ വിപണിയാണെന്ന് വാഹനനിർമാതാക്കളായ സ്റ്റെലാന്റിസ്. ഇന്ത്യയിൽ 130 ശതമാനം വളർച്ചയാണ് സ്റ്റെലാന്റിസ് കൈവരിച്ചത്. റഷ്യയിലും ചൈനയിലും വ്യത്യസ്ത പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിപണിയിൽ കണ്ണുനട്ടിരിക്കുകയാണ് വാഹനനിർമാതാക്കൾ. ഉക്രൈയിനുമായുളള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിലെ ഉൽപ്പാദനം നിർത്തിവയ്ക്കേണ്ടി വന്ന സാഹചര്യത്തിൽ സ്റ്റെലാന്റിസിനെ രക്ഷിച്ചത് ഇന്ത്യൻ വിപണിയെന്നാണ് കമ്പനിയുടെ സിഇഒ കാർലോസ് തവരാസ് പറഞ്ഞത്.അടുത്തിടെയാണ് സിട്രോൺ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. വെല്ലുവിളികൾ മുൻകാലങ്ങളേക്കാൾ കൂടുതൽ അവസരങ്ങൾ ലഭിച്ചുവെന്നാണ് കമ്പനി നിർമാതാക്കൾ അവകാശപ്പെടുന്നത്.