
സ്റ്റീല്‍ പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം; സ്റ്റീല്‍ പാത്രങ്ങളില്‍ പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
കോട്ടയം: ഭക്ഷണം പാകം ചെയ്യാൻ ഏത് തരത്തിലുളള പാത്രങ്ങളാണ് ഉത്തമം എന്ന സംശയം ആദ്യസമയങ്ങളില്‍ ഒട്ടുമിക്കവരിലും ഉണ്ടായിരുന്നു.
ഇപ്പോള്‍ കൂടുതല്‍ ആളുകളും സ്‌റ്റെയിൻലസ് സ്റ്റീല്‍ പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിന് പല കാരണങ്ങള്‍ ഉണ്ട്. ഇത്തരം പാത്രങ്ങള്‍ ഭക്ഷണവുമായി പ്രതിപ്രവർത്തിക്കുകയോ യാതൊരു തരത്തിലുളള രാസമാറ്റങ്ങളോ നടക്കില്ല. കൂടാതെ സ്റ്റെയിൻലസ് സ്റ്റീല്‍ പാത്രങ്ങള്‍ ദീർഘകാലം ഉപയോഗിക്കാനും സാധിക്കും. സ്‌റ്റൈയിൻലസ് സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നാം മിക്കപ്പോഴും വരുത്തുന്ന തെറ്റുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ഇത്തരം പാത്രങ്ങള്‍ ചൂടായതിനുശേഷം മാത്രം പാചകം ചെയ്യുന്നത് ആരംഭിക്കുക. ഉദാഹരണത്തിന് പാൻ ചൂടാകുന്നതിന് മുൻപ് മീനോ പനീറോ പാചകം ചെയ്യാനായി ചേർത്താല്‍ പാനില്‍ പറ്റിപ്പിടിക്കാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് പാനിന്റെ എല്ലാ ഭാഗങ്ങളും ഒരുപോലെ ചൂടായതിനുശേഷം മാത്രം പാചകം ആരംഭിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. അധികം എണ്ണ ഉപയോഗിക്കാതെ പാചകം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സ്റ്റെയിൻലസ് സ്റ്റീല്‍ പാത്രങ്ങള്‍ ഗുണം ചെയ്‌തെന്ന് വരില്ല. ഇതറിയാതെ നോണ്‍ സ്റ്റിക് പാത്രങ്ങളില്‍ പാചകം ചെയ്യുന്നതുപോലെ സ്‌റ്റെയിൻലസ് പാത്രങ്ങളില്‍ പാചകം ചെയ്യരുത്.
3.സ്റ്റീല്‍ പാത്രങ്ങളില്‍ ഉയർന്ന താപനിലയില്‍ പാചകം ചെയ്യാതിരിക്കുക. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ പാത്രത്തിന്റെ എല്ലാ ഭാഗങ്ങളിലേക്ക് തുല്യമായി ചൂട് എത്തണമില്ല. ചെറിയ തീയില്‍ മാത്രം പാചകം ചെയ്യാൻ ശ്രമിക്കുക. ഇത് ആഹാരം നന്നായി പാകം ചെയ്യാൻ സഹായിക്കും.
4. പാചകം പെട്ടെന്ന് ചെയ്യുന്നതിനായി സ്റ്റെയിലൻസ് സ്റ്റീല്‍ പാത്രത്തില്‍ എല്ലാ ചേരുവകളും ഒരുമിച്ച് ചേർക്കാതിരിക്കുക. ചെറിയ സമയപരിധിക്കുളളില്‍ ചേരുവകള്‍ ചേർത്ത് പാചകം ചെയ്യുക.
5. ഓരോ തവണ പാചകം ചെയ്തതിനുശേഷവും പാത്രം നന്നായി കഴുകുക. ചിലരെങ്കിലും പാചകം ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞാലും പാത്രം കഴുകണമെന്നില്ല. ഉദാഹരണത്തിന് രാവിലെയാണ് നിങ്ങള്‍ സ്റ്റെയിൻലസ് സ്റ്റീല്‍ പാത്രത്തില്‍ പാചകം ചെയ്തതെങ്കില്‍ ഒരുപക്ഷെ വൈകുന്നേരമോ അല്ലെങ്കില്‍ അടുത്ത ദിവസമോ ആയിരിക്കും പാത്രം കഴുകാനായി എടുക്കുന്നത്. ഇത്തരത്തില്‍ ചെയ്താല്‍ ഭക്ഷണം കൂടുതലായും പാത്രത്തില്‍ പറ്റിപ്പിടിക്കും. ഇങ്ങനെയുളള പാത്രങ്ങള്‍ വൃത്തിയാക്കാൻ കൂടുതല്‍ സമയം ആവശ്യമായി വരും.