കള്ളന്മാർ കപ്പലിൽ തന്നെ; കുമരകം കോണത്താറ്റ് പാലം പണിയാനുള്ള 650 കിലോയിലധികം ഇരുമ്പ് കമ്പി മോഷ്ടിച്ചത് കോൺഗ്രസ് പ്രവർത്തകൻ ; പാലം പണി താമസിക്കുന്നതിനെ ചോദ്യം ചെയ്ത് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉപവാസം നടത്തി ദിവസങ്ങൾക്കകമാണ് കോൺഗ്രസ് പ്രവർത്തകൻ തന്നെ പാലം പണിക്കുള്ള കമ്പി മോഷ്ടിച്ചത്; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

Spread the love

കോട്ടയം:കുമരകം കോണത്താറ്റ് പാലം പണിയാനുള്ള 650 കിലോയിലധികം ഇരുമ്പ് കമ്പി മോഷ്ടിച്ച കോൺഗ്രസ് പ്രവർത്തകനെയും കൂട്ടാളികളെയും കുമരകം പോലീസ് അറസ്റ്റ് ചെയ്തു. പാലം പണി താമസിക്കുന്നതിനെ ചോദ്യം ചെയ്ത് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉപവാസം നടത്തി ദിവസങ്ങൾക്കകമാണ് കോൺഗ്രസ് പ്രവർത്തകൻ തന്നെ പാലം പണിക്കുള്ള കമ്പി മോഷ്ടിച്ചത്.

കോൺഗ്രസ് പ്രവർത്തകനായ കുന്നത്തുകളത്തിൽ വിനോയ്‌ വിശ്വനാഥ്‌(മണിക്കുട്ടൻ –- 49) നെയാണ് കഴിഞ്ഞയാഴ്ച കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികളായ കുമരകം സ്വദേശി ജയകുമാർ, ജോഷി മോൻ എന്നിവരെ ഇന്ന് കുമരകം പോലീസ് അറസ്റ്റ് ചെയ്തു.

ജയകുമാറിനെ ചേർത്തലയിൽ നിന്നും, ജോഷി മോനെ കുമരകത്തെ ഇയാളുടെ വീട്ടിൽ നിന്നുമാണ് പോലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

650 കിലോയിലധികം ഇരുമ്പു കമ്പികളാണ് മോഷണം പോയതായി കാണിച്ച്‌ പാലം നിർമാണത്തിൻ്റെ കരാറുകാരായ പെരുമാലില്‍ ഗ്രാനൈറ്റ് കണ്‍സ്ട്രഷൻസ് കുമരകം പോലീസില്‍ പരാതി നല്‍കിയത്

കമ്പി മോഷണം പോയതിനെ തുടർന്ന് കുമരകം പോലീസ് നടത്തിയ അന്വേഷണത്തിൽ വിനോയിയുടെ വീട്ടിൽ നിന്നും, ആക്രിക്കടയിൽ നിന്നുമായി ഇരുമ്പു കമ്പി കൈയ്യോടെ  പിടികൂടുകയായിരുന്നു. മോഷ്ടിച്ച ഇരുമ്പ് കമ്പിയിൽ ഒരു ഭാഗം ഇവർ ആക്രി കടയിൽ വിറ്റിരുന്നു.

അപ്രോച്ച്‌ സ്പാൻ മാതൃകയിലുള്ള ഗർഡറിന് മുകളിലൂടെയുള്ള സമീപന പാതയുടെ നിർമ്മാണം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് മോഷണം നടന്നത്.

ഇതിനിടെ പാലം പണി പരമാവധി താമസിപ്പിക്കുന്നതിനായി കോൺഗ്രസ് നേതാക്കൾ തന്നെ ശ്രമം നടത്തുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

കുമരകം എസ്എച്ച്ഒ കെ ഷിജിയുടെയും, എസ് ഐ ഹരിഹരകുമാറിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്