
ന്യൂഡല്‍ഹി: വിലകുറഞ്ഞ സ്‌റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് മൂന്ന് വർഷത്തേക്ക് 11 മുതല്‍ 12 ശതമാനം വരെ ഇറക്കുമതി തീരുവ ഏർപ്പെടുത്തി ഇന്ത്യ.
ആദ്യ വര്‍ഷം 12 ശതമാനവും രണ്ടാം വര്‍ഷം 11.5 ശതമാനവും മൂന്നാം വര്‍ഷം 11 ശതമാനവും തീരുവ ചുമത്തും.
ചൈനയില്‍ നിന്നുള്ള വില കുറഞ്ഞ സ്റ്റീല്‍ ഇറക്കുമതി തടയാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇറക്കുമതി തീരുവ. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റീല്‍ ഉല്‍പ്പാദക രാജ്യമാണ് ഇന്ത്യ, എന്നാല്‍ ചൈനയില്‍ നിന്നും വിലകുറഞ്ഞ സ്റ്റീലുകള്‍ വ്യാപകമായി ഇറക്കുമതി ചെയ്യുന്നത് ആഭ്യന്തര വിപണിയെ ബാധിക്കുന്നുവെന്ന ആശങ്കയുണ്ടായിരുന്നു. ഇതിന് നിയന്ത്രണം കൊണ്ടുവരാനാണ് നിലവില്‍ തീരുവ ചുമത്തിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഈ നടപടി ചില വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ബാധകമല്ല. എന്നാല്‍ ചൈന, വിയറ്റ്നാം, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്‌റ്റീലിന് തീരുവ ബാധകമാകും. മാത്രമല്ല സ്‌റ്റെയിൻലെസ് സ്‌റ്റീല്‍ പോലുള്ള പ്രത്യേകതരം സ്‌റ്റീല്‍ ഉല്‍പ്പന്നങ്ങളെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.



