സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: ഇഡ്ഡലി സ്റ്റീമർ പ്രവർത്തിപ്പിച്ചത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ; ഐ ഡെലി കഫേ ഉടമയെ ഇന്ന് പോലീസ് ചോദ്യം ചെയ്യും; സംഭവ സ്ഥലത്ത് ഫോറൻസിക് സംഘവും ജി സി ഡി എ ഉദ്യോഗസ്ഥരും ഇന്ന് പരിശോധന നടത്തും

Spread the love

കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ കഫെയിലുണ്ടായ സ്റ്റീമർ പൊട്ടിത്തെറിയിൽ ഐ ഡെലി കഫേ ഉടമ ദീപക്കിനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും.

ദീപക്കിനെതിരെ അശ്രദ്ധമൂലമുളള മരണമടക്കം വകുപ്പുകൾ ചേർത്ത് പാലാരിവട്ടം പോലീസ് കേസെടുത്തിരുന്നു. സംഭവ സ്ഥലത്ത് ഫോറൻസിക് സംഘവും ജി സി ഡി എ ഉദ്യോഗസ്ഥരും ഇന്ന് പരിശോധന നടത്തും.

ഒരാളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇഡ്ഡലി സ്റ്റീമർ പ്രവർത്തിപ്പിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കളമശേരി മെ‍ഡിക്കൽ കോളേജിൽ ചികിത്സയിലുളള കഫേ ജീവനക്കാരനായ അതിഥി തൊഴിലാളിയുടെ നില ഗുരുതരമായി തുടരുകയാണ്. നാലുപേരാണ് പരിക്കേറ്റ് ചികിത്സയിലുളളത്.