വിദ്യാർത്ഥികളടങ്ങുന്ന ആറം​ഗസംഘത്തിന്റെ ആക്രമണത്തിൽ അധ്യാപകന് ​ഗുരുതര പരിക്ക്; വാരിയെല്ലുകള്‍ക്കും കണ്ണിനും മറ്റും ഗുരുതരമായി പരിക്കേറ്റ അധ്യാപകൻ സ്വകാര്യ ആശുപത്രിയിൽ; അക്രമത്തിന് ഇരയായത് ഓക്സ്ഫോഡ് കോളേജ് ഓഫ് ഇംഗ്ലീഷ് സ്ഥാപന ഉടമ; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Spread the love

വടകര: ആറംഗ സംഘത്തിൻ്റ അക്രമണത്തില്‍ അധ്യാപകന് ഗുരുതര പരിക്ക്.

വടകര പുതിയ സ്റ്റാൻ്റിലെ ഓക്സ്ഫോഡ് കോളേജ് ഓഫ് ഇംഗ്ലീഷ് സ്ഥാപന ഉടമയും അധ്യാപകനുമായ കുനിങ്ങാട് മുതുവടത്തൂർ ദാവൂദ് പി മുഹമ്മദിനെയാണ് അക്രമിച്ചത്.

വടകര പുതിയ സ്റ്റാൻ്റിനോട് ചേർന്ന് ഇന്നലെ വൈകിട്ടാണ് സംഭവം. സ്ഥാപനത്തില്‍ കയറി വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. വാരിയെല്ലുകള്‍ക്കും കണ്ണിനും മറ്റും ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മർദ്ദിച്ചവരില്‍ ഒരാള്‍ ഇദ്ദേഹത്തിന്റെ വിദ്യാർത്ഥികളിലൊരാളാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. വടകര പോലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

അതേസമയം, എന്തിന്റെ പേരിലാണ് ആക്രമണമെന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.