video
play-sharp-fill

സരയൂ നദീതീരത്ത് ശ്രീരാമന്റെ കൂറ്റൻ പ്രതിമ നിർമ്മിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സർക്കാർ

സരയൂ നദീതീരത്ത് ശ്രീരാമന്റെ കൂറ്റൻ പ്രതിമ നിർമ്മിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സർക്കാർ

Spread the love

സ്വന്തം ലേഖകൻ

ലക്‌നോ: രാമക്ഷേത്രം ഉടൻ നിർമ്മിക്കണമെന്ന ആവശ്യവുമായി അയോധ്യയിൽ ലക്ഷങ്ങൾ തമ്പടിച്ചതിനു പിന്നാലെ ഉത്തർപ്രദേശ് സർക്കാർ പ്രതിമാ രാഷ്ട്രീയവുമായി രംഗത്ത്. സരയൂ നദീതീരത്ത് രാമൻറെ പടുകൂറ്റൻ പ്രതിമ നിർമിക്കുന്നതിനു യോഗി ആദിത്യനാഥ് സർക്കാർ ശനിയാഴ്ച വൈകിട്ട് അംഗീകാരം കൊടുത്തു.

ഗുജറാത്തിലെ ഏകതാ പ്രതിമയേക്കാളും ഉയരത്തിലാവും (221 മീറ്റർ) രാമ പ്രതിമ നിർമ്മിക്കുക. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമയെന്ന പെരുമ പട്ടേൽ പ്രതിമയിൽനിന്നും ഇതോടെ രാമ പ്രതിമയ്ക്ക് ലഭിക്കും. വെങ്കലത്തിൽനിർമിക്കുന്ന പ്രതിമയുടെ വിശദാംശങ്ങൾ വാർത്താക്കുറിപ്പിലാണ് വ്യക്തമാക്കിയിരിക്കുന്നത്. രാമ പ്രതിമയ്ക്കു 151 മീറ്റർ ഉയരമാണുള്ളത്. പീഠത്തിനു 50 മീറ്ററും തലയ്ക്കു മുകളിലുള്ള കുടയ്ക്കു 20 മീറ്ററുമാണ് ഉയരം. പ്രതിമയുടെ മാതൃകയും പുറത്തുവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർമാണ ചെലവോ എവിടയാണ് പ്രതിമ നിർമിക്കുന്നതെന്നോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പ്രതിമയുടെ നിർമാണ ചെലവ് വഹിക്കുന്നതാരെന്ന വിവരവും പുറത്തുവിട്ടിട്ടില്ല.