കോട്ടയം: പൊതുമരാമത്തുവകുപ്പിനു കീഴില്‍ നവീകരിച്ച ജില്ലയിലെ മൂന്ന് റോഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് 4.30ന് നാടിന് സമർപ്പിക്കും.
സംസ്ഥാനത്തെ വിവിധ റോഡുകള്‍ തിരുവനന്തപുരം മാനവീയം വീഥിയില്‍ നടക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. വൈക്കം നിയോജകമണ്ഡലത്തില്‍ ആധുനിക നിലവാരത്തില്‍ നവീകരണം പൂർത്തിയായ ടോള്‍ ചെമ്മനാകരി റോഡ്, കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ നവീകരണം
പൂർത്തിയാക്കിയ കോഴാ ഞീഴൂർ റോഡ്, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ നവീകരണം പൂർത്തിയാക്കിയ ഒറവയ്ക്കല്‍ കൂരാലി റോഡിന്റെ അരുവിക്കുഴി മുതല്‍ വല്യാത്ത്കവല വരെയുള്ള ഭാഗം എന്നിവയുടെ പൂർത്തീകരണ ഉദ്ഘാടനമാണ് നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടോള്‍ ചെമ്മനാകരി റോഡിന് സമീപം വൈകുന്നേരം 4.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ശിലാഫലക അനാച്ഛാദനവും അധ്യക്ഷതയും സി.കെ ആശ എം.എല്‍.എ നിർവഹിക്കും. ഞീഴൂർ വിശ്വഭാരതി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ.
മോൻസ് ജോസഫ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം നിർവഹിക്കും. പള്ളിക്കത്തോട് അയ്യപ്പൻപിള്ള മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യാതിഥിയാകും