സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂള്‍ കായികമേള പാലാ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്ക്കൂളിൽ നവംബർ 29,30, ഡിസംബർ 1 തീയതികളിൽ

Spread the love

കോട്ടയം: 40-മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂള്‍ കായികമേള പാലാ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്ക്കൂളിൽ നവംബർ 29,30, ഡിസംബർ 1 തീയതികളിലായി നടക്കും. പാലാ മുന്‍സിപ്പൽ സ്റ്റേഡിയത്തിലാണ് കായികമത്സരങ്ങൾ നടക്കുന്നത്.

കേരളത്തിലെ മുഴുവൻ ടെക്നിക്കൽ ഹൈസ്ക്കൂളുകളിൽ നിന്നുമായി ഏകദേശം 1200 ഓളം കായിക പ്രതിഭകൾ കായികമാമാങ്കത്തിൽ മാറ്റുരയ്ക്കും. 39 സർക്കാർ ടെക്നിക്കൽ ഹൈസ്ക്കൂൾ+9 ഐ.എച്ച്.ആർ.ഡി ടി.എച്ച്.എസ്.എസ്എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പങ്കെടുക്കുന്നത്. കായികമേളയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം പ്രവർത്തിക്കുന്നു.

.2024 നവംബർ 29 (വെള്ളി) വൈകിട്ട് 3 പി.എം ന് കായികതാരങ്ങളുടെ മാർച്ച്പാസ്റ്റും തുടർന്ന് ഉദ്ഘാടന സമ്മേളനവും നടക്കും. എം.എല്‍.എ മാണി.സി.കാപ്പന്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024 ഡിസംബർ 1 വൈകിട്ട് 4 പി.എം ന് ചേരുന്ന സമാപനസമ്മേളനം സഹകരണ തുറമുഖദേവസ്വം വകുപ്പുമന്ത്രി വി.എന്‍ വാസവൻ ഉദ്ഘാടനം ചെയ്യും.

അഡ്വ.ഫ്രാന്‍സിസ് ജോർജ് എം.പി, ജോസ്.കെ.മാണി. എംപി,.മാണി.സി.കാപ്പന്‍ എം.എല്‍.എ
എന്നിവർ സന്നിഹിതരാകും.

കായികമേളയുടെ ഭാഗമായി എത്തിച്ചേരുന്ന ഒഫീഷ്യലുകള്‍ക്കും, കായികതാരങ്ങള്‍ക്കും പി സബ്ബു ഡി റെസ്റ്റ് ഹൗസ്, ഓശാനമൗണ്ട്, ഗവ. പോളിടെക്നിക് കോളേജ്, പാലാ, അല്‍ഫോണ്‍സാ

കോളേജ്, ഗവ.ടെക്നിക്കല്‍ ഹൈസ്ക്കൂൾ , പാലാ, ളാലം എല്‍.പി സ്ക്കൂള്‍, കരൂർ എൽ‍.പി സ്ക്കൂള്‍ എന്നിവിടങ്ങളിലായി താമസസൗകരൃമൊരുക്കും. 1500 ഓളം പേർക്ക് മൂന്നു ദിവസവും

ഭക്ഷണവുമൊരുക്കും. ഏകദേശം 18 ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്ന കായികമേളയുടെ വിജയകരമായ നടത്തിപ്പിന് പാലാ ഒന്നാകെ കൈ കോർക്കുന്ന പ്രതീക്ഷാനിർഭരമായ കാഴ്ച സംഘാടകർക്ക് ആത്മവിശ്വാസം പകർന്നു നല്‍കുന്നു.