play-sharp-fill
‘മണിപ്പൂരിനെ രക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ ഇടപെടുക’; കോട്ടയം ജില്ലയില്‍ ഒമ്പത് കേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ് ജനകീയ കൂട്ടായ്മ 

‘മണിപ്പൂരിനെ രക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ ഇടപെടുക’; കോട്ടയം ജില്ലയില്‍ ഒമ്പത് കേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ് ജനകീയ കൂട്ടായ്മ 

സ്വന്തം ലേഖകൻ 

കോട്ടയം: മണിപ്പൂരില്‍ നടക്കുന്ന സമാനതകളില്ലാത്ത കൊലപാതകങ്ങള്‍ക്കും, മാനഭംഗങ്ങള്‍ക്കും കൊടിയ അക്രമങ്ങള്‍ക്കുമെതിരെ ജൂലൈ 27-ാം തീയതി വ്യാഴാഴ്ച രാവിലെ പത്തു മണി മുതല്‍ രണ്ടു മണി വരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖൃത്തില്‍ നടത്തുന്ന ജനകീയ കൂട്ടായ്മ കോട്ടയം ജില്ലയില്‍ ഒമ്പത് കേന്ദ്രങ്ങളില്‍ നടത്തുമെന്ന് എല്‍.ഡി.എഫ് കോട്ടയം ജില്ലാ കണ്‍വിനര്‍ പ്രൊഫ.ലോപ്പസ് മാത്യു അറിയിച്ചു.


മണിപ്പൂരിനെ രക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ ഇടപെടുക എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ജനകീയ കൂട്ടായ്മയില്‍ ഓരോ കേന്ദ്രങ്ങളിലും ആയിരങ്ങള്‍ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരി മുന്‍സിപ്പല്‍ ജംഗ്ഷനില്‍ നടക്കുന്ന ജനകീയ കൂട്ടായ്മ അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എയും കോട്ടയത്ത് പഴയ പോലീസ് സ്റ്റേഷന്‍ മൈതാനിയില്‍ മന്ത്രി വി.എന്‍ വാസവനും ഏറ്റുമാനൂര്‍ ടൗണില്‍ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനുവും പുതുപ്പള്ളി മണര്‍കാട്ട് നടക്കുന്ന കൂട്ടായ്മ സി.പി.ഐ (എം) സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ അനില്‍കുമാറും കാഞ്ഞിരപ്പിള്ളി പൊന്‍കുന്നത്ത് ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജും, പൂഞ്ഞാറില്‍ തിടനാട്ട് സിപിഎം ജില്ലാ സെക്രട്ടറി എ.വി റസലും, പാലായില്‍ കൊട്ടാരമറ്റത്ത് സിപിഐ എക്‌സിക്യൂട്ടിവ് അംഗം സി കെ ശശിധരനും, വൈക്കം ടൗണില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി കെ ഹരികുമാറും കടുത്തുരുത്തി കുറുവിലങ്ങാട്ട് ബസ്സ്‌സ്‌ററാന്‍ഡ് പരിസരത്ത് നടക്കുന്ന ജനകീയ കൂട്ടായ്മ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ.ലോപ്പസ് മാത്യുവും ഉദ്ഘാടനം ചെയ്യും