video
play-sharp-fill
സഹകരണ ബാങ്കുകളിലെ വായ്പകൾക്ക് ആറു മാസം പലിശ ഒഴിവാക്കുക: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്

സഹകരണ ബാങ്കുകളിലെ വായ്പകൾക്ക് ആറു മാസം പലിശ ഒഴിവാക്കുക: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് സഹകരണ ബാങ്കുകൾ വഴി നൽകിയിരിക്കുന്ന എല്ലാ ലോണുകൾക്കും വരുന്ന ആറു മാസത്തേയ്ക്കു പലിശ ഇളവ് അനുവദിക്കണമെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫ് ആവശ്യപ്പെട്ടു. കർഷകരും സാധാരണക്കാരുമാണ് സഹകരണ ബാങ്കുകളെ കൂടുതലായും ആശ്രയിക്കുന്നത്.

നിലവിൽ ബാങ്കുകൾ നൽകുന്ന മോറട്ടോറിയം ആനൂകൂല്യങ്ങൾ സാധാരണക്കാരിലേയ്ക്കു എത്തുന്നില്ല. അതിനാൽ തന്നെ സഹകരണ ബാങ്കുകളിൽ നിന്നു കാർഷിക ആവശ്യങ്ങൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി ചെറുതും വലുതുമായ വായ്പകൾ എടുത്തവർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ വരുത്തി വയ്ച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി സാധാരണക്കാരെയും ചെറുകിട കർഷകരെയും വലിയ കടക്കെണിയിലേയ്ക്കു എത്തിച്ചിരിക്കുകയാണ്. അതിനാൽ തന്നെ ചുരുങ്ങിയത് ആറു മാസത്തെ കാലയളവിലേയ്‌ക്കെങ്കിലും ബാങ്കുകൾ പലിസ ഇളവ് ചെയ്യണമെന്നും ഓണവിപണി ലക്ഷ്യം വച്ചുള്ള കാർഷിക ആവശ്യങ്ങൾക്കു സഹകരണ ബാങ്കുകൾ ഹ്രസ്വകാര്യ കാർഷിക വായ്പകൾ അനുവദിക്കണമെന്നും സിജോ ജോസഫ് ആവശ്യപ്പെട്ടു.

പ്രസ്തുത വിഷയം ഉന്നയിച്ച് സഹകരണ മന്ത്രിയ്ക്കും കൃഷിമന്ത്രിയ്ക്കും കേരള ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനും നിവേദനം നൽകുമെന്നും സിജോ ജോസഫ് അറിയിച്ചു.