play-sharp-fill
ക്ഷേമപെന്‍ഷന്‍ ഇന്ന് മുതല്‍; 1762 കോടി രൂപ അനുവദിച്ച്‌ ധനവകുപ്പ്‌; ലഭിക്കുക 3200 രൂപ വീതം

ക്ഷേമപെന്‍ഷന്‍ ഇന്ന് മുതല്‍; 1762 കോടി രൂപ അനുവദിച്ച്‌ ധനവകുപ്പ്‌; ലഭിക്കുക 3200 രൂപ വീതം

സ്വന്തം ലേഖിക

തിരുവനന്തപുരം: രണ്ടുമാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ തിങ്കളാഴ്ച മുതല്‍ വിതരണംചെയ്യും.

3200 രൂപ വീതമാണ് ലഭിക്കുക. അറുപത് ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1762 കോടി രൂപ ഇതിനായി ധനവകുപ്പ് അനുവദിച്ചു. സാമൂഹ്യസുരക്ഷാ പെൻഷന് 1550 കോടിയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 212 കോടിയുമാണ് നല്‍കിയത്.

സാമൂഹ്യസുരക്ഷാ പെൻഷൻ അര്‍ഹരില്‍ 26.74 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ പെൻഷൻ തുക എത്തും. ബാക്കിയുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍വഴി നേരിട്ടും.

ക്ഷേമനിധി പെൻഷൻ അതത് ബോര്‍ഡുകള്‍ വിതരണം ചെയ്യും. 23നു മുൻപ് വിതരണം പൂര്‍ത്തിയാക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ നിര്‍ദേശിച്ചു.